Follow KVARTHA on Google news Follow Us!
ad

ബിസിനസ് ഭീമന്‍ അസിം പ്രേംജി വിപ്രോയുടെ 7300 കോടിയുടെ ഓഹരികള്‍ വിറ്റു; പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും

ബിസിനസ് ഭീമനായ അസിം പ്രേംജി വിപ്രോയുടെ 7300 കോടിയുടെ ഓഹരികള്‍National, Bangalore, News, Business, National, Azim Premji, Wipro, Wipro: Azim Premji, promoter group sell shares worth Rs. 7300 cr
ബംഗളുരു: (www.kvartha.com 12.09.2019) ബിസിനസ് ഭീമനായ അസിം പ്രേംജി വിപ്രോയുടെ 7300 കോടിയുടെ ഓഹരികള്‍ വിറ്റു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനായാണ് അസിം പ്രേംജി തന്റെ കീഴിലുള്ള വിപ്രോയുടെ 3.96 ശതമാനം(224.6 മില്യണ്‍) ഓഹരികള്‍ വിറ്റത്.

വിപ്രോയുടെ പ്രൊമോട്ടറും സ്ഥാപക ചെയര്‍മാനുമാണ് അസിം പ്രേംജി. കമ്പനിയില്‍ അദ്ദേഹത്തിന്റെ കൈവശമുള്ളതില്‍ ഓഹരികളാണ് വിറ്റഴിച്ചത്. അസിം പ്രംജിക്കും കുടുംബത്തിനും മറ്റുമായി 73.83 ശതമാനം ഓഹരികളാണ് വിപ്രോയിലുള്ളത്.


സ്വന്തം പേരിലുള്ള ഫൗണ്ടേഷന്‍(അസിം പ്രേംജി ഫൗണ്ടേഷന്‍) മുഖേനയാണ് അസിം പ്രേംജി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം വിപ്രോ ഓഹരിയില്‍നിന്നുള്ള വരുമാനത്തില്‍ നിന്ന് 67 ശതമാനവും(1.45 ലക്ഷം കോടി രൂപ) അദ്ദേഹം അസിം പ്രേംജി ഫൗണ്ടേഷന് നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Bangalore, News, Business, National, Azim Premji, Wipro, Wipro: Azim Premji, promoter group sell shares worth Rs. 7300 cr