Follow KVARTHA on Google news Follow Us!
ad

റോഡിലെ നിയമലംഘകര്‍ക്ക് മോട്ടോര്‍വാഹനവകുപ്പിന്റെ പൂട്ട്; ചൊവ്വാഴ്ച്ച മുതല്‍ കര്‍ശനവാഹനപരിശോധന; നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ

റോഡിലെ നിയമലംഘകര്‍ക്ക് പൂട്ടാനുറച്ച് മോട്ടോര്‍വാഹനവകുപ്പ്. ഗതാഗതനിയമKerala, Thiruvananthapuram, News, Transportation, Checking, Strict Vehicle Checking from Tuesday Onward
തിരുവനന്തപുരം: (www.kvartha.com 01.09.2019) റോഡിലെ നിയമലംഘകര്‍ക്ക് പൂട്ടാനുറച്ച് മോട്ടോര്‍വാഹനവകുപ്പ്. ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ വ്യവസ്ഥചെയ്യുന്ന മോട്ടോര്‍വാഹന നിയമഭേദഗതി ഞായറാഴ്ച നിലവില്‍വരും. റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കര്‍ശന പരിശോധന ചൊവ്വാഴ്ച തുടങ്ങുന്നതോടെ കടുത്ത ശിക്ഷയായിരിക്കും നിയമലംഘകരെ കാത്തിരിക്കുന്നത്.

30 വര്‍ഷത്തിനുശേഷമാണ് മോട്ടോര്‍വാഹന നിയമത്തില്‍ ഇത്ര വിപുലമായ ഭേദഗതികള്‍. ഉയര്‍ന്ന ശിക്ഷ വരുന്നതോടെ റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കാമെന്നാണ് കരുതുന്നത്. വര്‍ഷം ശരാശരി 45,000 അപകടങ്ങളും 4500 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിയമവും പിഴയും കര്‍ശനമാക്കാതെ വേറെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Transportation, Checking, Strict Vehicle Checking from Tuesday Onward