Follow KVARTHA on Google news Follow Us!
ad

ലോക അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പ്; ആശയക്കുഴപ്പം വിനയായി; ഇന്ത്യയുടെ 'മലയാളി ടീം' ഏഴാം സ്ഥാനത്ത്

ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ 4*400 മീറ്റര്‍ മിക്‌സിഡ് റിലേയില്‍ Sports, Qatar, Doha, Gulf, India, News, World Athletics Championship, IAAF World C'ships: Indian mixed relay team finishes 7th, USA wins gold
ദോഹ: (www.kvartha.com 30.09.2019) ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ 4*400 മീറ്റര്‍ മിക്‌സിഡ് റിലേയില്‍ ഇന്ത്യയുടെ 'മലയാളി ടീം' ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അനസ്, വിസ്മയ, ജിസ്‌ന, നോഹ എന്നിവര്‍ അടങ്ങിയ ടീം മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും റിലേയ്ക്ക് ഇടയിലെ ആശയക്കുഴപ്പം വിനയായി. ദോഹയില്‍ ഗാലറി നിറഞ്ഞ ഇന്ത്യക്കാര്‍ മികച്ച പിന്തുണയാണ് ഇന്ത്യക്ക് നല്‍കിയത്. ഫൈനലില്‍ ഏഴാമത് ആയെങ്കിലും ഒളിമ്പിക്‌സിന് യോഗ്യത നേടാനായത് ഇന്ത്യക്ക് നേട്ടമാണ്.

ഈയിനത്തില്‍ അമേരിക്ക് ലോക റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. ഹീറ്റ്‌സില്‍ കുറിച്ച സമയം മറികടന്ന് ലോക റെക്കോര്‍ഡ് കുറിച്ച അമേരിക്ക 3.09.35 മിനിറ്റില്‍ ആണ് റിലേ പൂര്‍ത്തിയാക്കിയത്. ജമൈക്ക രണ്ടാം സ്ഥാനവും ബഹ്‌റൈന്‍ മൂന്നാം സ്ഥാനവും നേടി. അമേരിക്കന്‍ താരമായ ആലിസന്‍ ഫെലിക്‌സ് ഈ സുവര്‍ണ നേട്ടത്തോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റെ 12ആം സ്വര്‍ണമാണ് സ്വന്തമാക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Qatar, Doha, Gulf, India, News, World Athletics Championship, IAAF World C'ships: Indian mixed relay team finishes 7th, USA wins gold