Follow KVARTHA on Google news Follow Us!
ad

ഒരു ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വരോഗം ബാധിച്ച വീട്ടമ്മ ചികിത്സാസഹായം തേടുന്നു

ഒരു ലക്ഷത്തില്‍ ഒരാളില്‍ മാത്രം കണ്ടുവരുന്ന അത്യപൂര്‍വവും മാരകവുമായ സിസ്റ്റമിക് ലൂപ്പസ് News, Kerala, Kannur, House Wife,Help, Treatment,
തളിപ്പറമ്പ്:(www.kvartha.com 30/09/2019) ഒരു ലക്ഷത്തില്‍ ഒരാളില്‍ മാത്രം കണ്ടുവരുന്ന അത്യപൂര്‍വവും മാരകവുമായ സിസ്റ്റമിക് ലൂപ്പസ് എറത്തമറ്റോസിസ് എന്ന ജനിതകവൈകല്യം ബാധിച്ച് വീട്ടമ്മ ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു.

മനുഷ്യ ശരീരത്തിലെ ശ്വേതരക്താണുക്കള്‍ സാധാരണയായി ശരീരത്തില്‍ പ്രവേശിക്കുന്ന അണുജീവികള്‍ക്കും ശരീരത്തിലെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന കോശങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ച് അവയെ നശിപ്പിച്ച് രോഗ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുമ്പോള്‍ എസ് എല്‍ ഇ രോഗികളില്‍ ഇവ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു നശിപ്പിക്കുകയാണ്. ഇതുകാരണം ആന്തരിക അവയവങ്ങള്‍ക്കുള്‍പ്പെടെ നാശമുണ്ടാക്കുകയും നാഡീവ്യൂഹം, വൃക്കകള്‍, ഹൃദയം, ശ്വാസകോശങ്ങള്‍, തലച്ചോറ്, കരള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം തടസപ്പെടുത്തി രോഗിയെ മരണത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.

News, Kerala, Kannur, House Wife,Help, Treatment, House wife need your help

പെയിന്റിംഗ് തൊഴിലാളിയായ കുറ്റൂര്‍ കൊറോത്തു വളപ്പില്‍ കെ വി ശ്രീധരന്റെ ഭാര്യ കെ ബിന്ദു(43) ആണ് രോഗം ബാധിച്ച് തലച്ചോറിനും വൃക്കകള്‍ക്കും ഗുരുതരമായ ക്ഷതം സംഭവിച്ച് മംഗളൂരു കെഎംസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 50,000 രൂപയിലേറെ വിലയുള്ള രണ്ട് മുതല്‍ നാലുവരെ ഇഞ്ചക്ഷന്‍ വരെ പ്രതിമാസം ജീവിതകാലം മുഴുവന്‍ വേണ്ടിവരും. ഇതിനു പുറമെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തുള്ള അനുബന്ധ ചികിത്സാ ചെലവ് വേറെയും വേണം.

തുടര്‍ചികിത്സയ്ക്ക് 50 ലക്ഷം രൂപ എങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതുവരെയുള്ള ചികിത്സക്ക് തന്നെ ലക്ഷങ്ങളുടെ കടബാധ്യതയില്‍ നിലയില്ലാക്കയത്തില്‍ മുങ്ങിനില്‍ക്കുന്ന ഇവരുടെ ചികിത്സയും മകളുടെ വഴിമുട്ടി നില്‍ക്കുന്ന വിദ്യാഭ്യാസവും ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.

ഭാരവാഹികള്‍: രാജേ്മാഹന്‍ ഉണ്ണിത്താന്‍ എംപി, സി കൃഷ്ണന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് കെ സത്യഭാമ, ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ എസ് ജയമോഹന്‍ (രക്ഷാധികാരികള്‍), വാര്‍ഡ് മെമ്പര്‍ ഷൈനി ബിജേഷ്(പ്രസിഡന്റ്), എ എം സിന്ധു, പ്രൊഫ. ഡോ. പ്രജിത, ഗോപകുമാര്‍ കോറോത്ത്(വൈസ് പ്രസിഡന്റ്), പരിയാരം ജനമൈത്രി പോലീസ് കോഓര്‍ഡിനേറ്റിംഗ് ഓഫിസര്‍ ദിലീപ് കുമാര്‍ (ജനറല്‍ കണ്‍), പ്രൊഫ. പി വി ജോര്‍ജ് (ട്രഷറര്‍).

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പിലാത്തറ ബ്രാഞ്ചില്‍ 'ബിന്ദു ചികിത്സാ സഹായ നിധി' എന്ന പേരില്‍ അക്കൗണ്ട് രംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 0612053000008746, IFSC കോഡ്: SIBL0000612. അക്കൗണ്ട് വഴി സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ചുതുടങ്ങി. ഉദാരമതികള്‍ക്ക് സഹായങ്ങള്‍ NEFT, DD Cheque Money Order എന്നിവ മുഖേന ഈ അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 9605398889, 966948982 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

വാര്‍ത്താസമ്മേളനത്തില്‍ കെ എസ് ജയമോഹന്‍, ഷൈനി ബിജേഷ്, എം പി മധുസൂദനന്‍, പ്രൊഫ. പി വി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kannur, House Wife,Help, Treatment, House wife need your help