» » » » » » » » ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ 23കാരിയായ മകളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: (www.kvartha.com 12.09.2019) കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ 23കാരിയായ മകളെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. മകള്‍ ഐശ്വര്യയെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത്‌ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് വ്യാഴാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഐശ്വര്യക്ക് നോട്ടീസ് ലഭിച്ചത്.

നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ഐശ്വര്യ വ്യാഴാഴ്ച ഡല്‍ഹിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തി ചോദ്യം ചെയ്യലിനോട് സഹകരിച്ചു. ശിവകുമാറിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരിശോധനയില്‍ ഐശ്വര്യ കൈകാര്യം ചെയ്ത ട്രസ്റ്റുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഏജന്‍സി കണ്ടെടുത്തിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് ഒരു ഉന്നത എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ട്രസ്റ്റിന്റെ വിശദാംശങ്ങള്‍, അത് പ്രവര്‍ത്തിക്കുന്ന രീതി, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ തേടുകയാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 2013ല്‍ ഒരു കോടിയുണ്ടായിരുന്ന ആസ്തി 2018 ആയപ്പോഴേക്കും 100 കോടിയായത് എങ്ങനെയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.

Keywords: National, News, New Delhi, Arrest, Notice, Black Money, Enforcement, notice, DK Shivakumar's Daughter, 23, Questioned In Money-Laundering Case

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal