Follow KVARTHA on Google news Follow Us!
ad

ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാനുള്ള പണവുമായി ജീവനക്കാരെ പറഞ്ഞയച്ചു, മൂന്ന് ജീവനക്കാര്‍ പണവുമായി കൗണ്ടറിലേക്ക് കയറിയ സമയം കോടികളുമായി വാന്‍ ഡ്രൈവര്‍ മുങ്ങി

എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോകുകയായിരുന്ന പണവുമായി വാന്‍ ഡ്രൈവര്‍ മുങ്ങി. ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണമാണ് നഷ്ടപ്പെട്ടത് National, News, Bangalore, Bank, ATM, Cash, Karnataka, Police, Bengaluru: Driver of ATM cash deposit van escapes with Rs 99 lac
ബെംഗളൂരു: (www.kvartha.com 29.09.2019) എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോകുകയായിരുന്ന പണവുമായി വാന്‍ ഡ്രൈവര്‍ മുങ്ങി. ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണമാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം. വാന്‍ ഡ്രൈവര്‍ മാണ്ഡ്യ സ്വദേശി പവന്‍ (23) ന് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണമാണ് നഷ്ടപ്പെട്ടത്. ഒരാഴ്ച മുമ്പാണ് പ്രതി പവന്‍ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചത്.

ബെംഗളൂരു നഗരത്തിന്റെ കിഴക്കന്‍ ഡിവിഷനിലെ എടിഎം കിയോസ്‌കുകളില്‍ നിറയ്ക്കാനുള്ള പണവുമായി മൂന്ന് ജീവനക്കാരെയും ഡ്രൈവര്‍ പവനെയും അയക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.10 ഓടെ കമ്മനഹള്ളിയിലുള്ള ഐസിഐസിഐ ബാങ്ക് എടിഎം കിയോസ്‌കിലെത്തി. പണത്തിന്റെ സൂക്ഷിപ്പുകാരന്‍ രണ്ട് തോക്കുധാരികളുമായി എടിഎം മെഷീനിനുള്ളിലേക്ക് പോയ സമയം പവന്‍ വാനുമായി രക്ഷപ്പെടുകയായിരുന്നു. തോക്കുധാരികള്‍ വാനിനെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും അമിതവേഗതയില്‍ കുതിച്ച വാനിനെ കണ്ടെത്താനായില്ല.

വിവരമറിയിച്ചതിന്റ അടിസ്ഥാനത്തില്‍ വാന്‍ കണ്ടെത്തുന്നതിനായി ഊര്‍ജിത തിരച്ചില്‍ ഉടന്‍ തന്നെ സിറ്റി പോലീസ് നടത്തി. തുടര്‍ന്ന് ലിംഗരാജപുരത്തിന് സമീപം ഈ വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ലോക്കറിന്റെ മെയിന്‍ ലോക്ക് തുറക്കുന്നതില്‍ പവന്‍ പരാജയപ്പെട്ടുവെന്ന് വാനില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. കൂടുതല്‍ പണം ലോക്കറിനകത്ത് ഉണ്ടായിരുന്നെങ്കിലും തുറക്കാന്‍ സാധിക്കാത്തതിനാല്‍ മെയിന്‍ ലോക്കിന് പുറത്ത് സൂക്ഷിച്ചിരുന്ന 99 ലക്ഷം രൂപയുമായി പവന്‍ കടന്നുകളയുകയായിരുന്നു.

പ്രതിയുടെ ലൊക്കേഷന്‍ സംബന്ധിച്ച് സൂചന ലഭിച്ചതായും ഉടന്‍ വലയിലാകുമെന്നും സിറ്റി ഈസ്റ്റ് ഡിവിഷന്‍ ഡിസിപി രാഹുല്‍ കുമാര്‍ ഷഹാപൂര്‍വാദ് പറഞ്ഞു. പവന്റെ പശ്ചാത്തലം രണ്ടുതവണ പരിശോധിച്ചതിന് ശേഷമാണ് ജോലിക്ക് എടുത്തതെന്നും അദ്ദേഹത്തിന് ക്രിമിനല്‍ പശ്ചാത്തലമൊന്നും ഉണ്ടായിരുന്നില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

Keywords: National, News, Bangalore, Bank, ATM, Cash, Karnataka, Police, Bengaluru: Driver of ATM cash deposit van escapes with Rs 99 lac