Follow KVARTHA on Google news Follow Us!
ad

ബാഴ്‌സയ്ക്ക് വേണ്ടി ഗോളടിച്ച് 16കാരന്‍; അന്‍സു ഫാറ്റി കറ്റാലന്മാര്‍ക്ക് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം

ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായിSports, Football, Football Player, News, Spain, Barcelona, Ansu Fati becomes youngest Barcelona player to score goal in La Liga
മാഡ്രിഡ്: (www.kvartha.com 01.09.2019) ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി 16കാരനായ അന്‍സു ഫാറ്റി. തന്റെ രണ്ടാം മത്സരത്തില്‍ ഒസാസുനയ്‌ക്കെതിരെയാണ് അന്‍സു ഫാറ്റി തന്റെ ആദ്യഗോള്‍ നേടിയത്. ഫാറ്റി ഗോളടിച്ചെങ്കിലും താരതമ്യേന ദുര്‍ബലരായ ഒസാസുനയോടെ 2-2 സമനില വഴങ്ങിയത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി.

ഒസാസുനയ്ക്ക് വേണ്ടി റോബര്‍ട്ടോ ടോറസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ ഫാറ്റിയും പകരക്കാരനായി ഇറങ്ങിയ ആര്‍തറുമാണ് കറ്റാലന്മാരുടെ ഗോളുകള്‍ നേടിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റുമായി ലീഗില്‍ ഏഴാം സ്ഥാനത്താണ് ബാഴ്‌സ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Football Player, News, Spain, Barcelona, Ansu Fati becomes youngest Barcelona player to score goal in La Liga