Full width home advertisement

Special

Gulf News

Kerala News

Post Page Advertisement [Top]

മുംബൈ: (www.kvartha.com 09.09.2019) വനമേഖലയോട് ചേര്‍ന്ന റോഡില്‍ 90 ഓളം തെരുവ് നായ്ക്കളെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ ബുല്‍ധാനയിലെ വനമേഖലയോട് ചേര്‍ന്നുള്ള റോഡിലാണ് നായ്ക്കളുടെ മൃതദേഹം കണ്ടത്. വായ്മൂടിക്കെട്ടി, കാലുകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് ഗിരിദ-സവല്‍ ദബാര റോഡില്‍ പല ഭാഗത്തായാണ് നായ്ക്കളുടെ ശവശരീരം കണ്ടെത്തിയത്. ഞായറാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്.

നൂറിലേറെ നായ്ക്കള്‍ റോഡില്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഇവയില്‍ 90 എണ്ണം ചത്ത നിലയിലായിരുന്നു. അഞ്ച് ഭാഗങ്ങളിലായാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ചിലവയ്ക്ക് ജീവനുണ്ടായിരുന്നു. സ്ഥലത്ത് നിന്നും ദുര്‍ഗന്ധം വമിക്കുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് നായ്ക്കള്‍ ചത്തുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വിവരം വനംവകുപ്പിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു.

90 Dogs Found Dead With Muzzles, Legs Tied In Maharashtra, Dog, Local-News, News, Police, Case, National, Report, Crime, Criminal Case

അജ്ഞാതരായ അക്രമികള്‍ക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരവും ഐപിസി പ്രകാരവും കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ നായ്ക്കള്‍ എങ്ങനെയാണ് ചത്തതെന്ന് വ്യക്തമാകൂ. പ്രദേശത്തെ നായ്പിടുത്തക്കാരില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 90 Dogs Found Dead With Muzzles, Legs Tied In Maharashtra, Dog, Local-News, News, Police, Case, National, Report, Crime, Criminal Case.

Bottom Ad [Post Page]