Follow KVARTHA on Google news Follow Us!
ad

പാലക്കാട് അജ്ഞാതന്‍ വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; കൊലയ്ക്ക് ശേഷം ഓടി രക്ഷപ്പെട്ടു

പാലക്കാട് അജ്ഞാതന്‍ വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിക്കൊന്നുpalakkad, News, Murder, Crime, Criminal Case, Police, Probe, Local-News, Kerala,
പാലക്കാട്: (www.kvartha.com 31.08.2019) പാലക്കാട് അജ്ഞാതന്‍ വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. പാലക്കാട് നെന്മാറക്കടുത്ത് പോത്തുണ്ടിയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. പോത്തുണ്ടി ബോയന്‍ കോളനിയില്‍ സജിതയാണ് അജ്ഞാതന്റെ അക്രമത്തിനിരയായത്. കൊലപാതകത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

സംഭവസമയത്ത് വീട്ടില്‍ സജിത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സജിതയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Woman stabbed to death in Palakkad, Palakkad, News, Murder, Crime, Criminal Case, Police, Probe, Local-News, Kerala

സംഭവത്തില്‍ നെന്മാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം അക്രമിയെ കണ്ടെത്താനായിട്ടില്ലെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman stabbed to death in Palakkad, Palakkad, News, Murder, Crime, Criminal Case, Police, Probe, Local-News, Kerala.