Follow KVARTHA on Google news Follow Us!
ad

ജനവാസകേന്ദ്രത്തില്‍ പട്ടാപ്പകല്‍ കാട്ടാനക്കൂട്ടമിറങ്ങി

പുതുശ്ശേരി പുഴയ്ക്കലില്‍ ജനവാസകേന്ദ്രത്തില്‍ പട്ടാപ്പകല്‍ കാട്ടാനക്കൂട്ടമിറങ്ങി. വനംവകുപ്പ് അധികൃതര്‍ കാട്ടാനയെ തുരത്തിയെങ്കിലും പുലര്‍ച്ചയോടെ വീണ്ടും കാട്ടാനകള്‍ Kerala, Kannur, News, Wild Elephants, Wild elephants are annoying, Natives in dilemma
പേരാവൂര്‍: (www.kvartha.com 31.07.2019) പുതുശ്ശേരി പുഴയ്ക്കലില്‍ ജനവാസകേന്ദ്രത്തില്‍ പട്ടാപ്പകല്‍ കാട്ടാനക്കൂട്ടമിറങ്ങി. വനംവകുപ്പ് അധികൃതര്‍ കാട്ടാനയെ തുരത്തിയെങ്കിലും പുലര്‍ച്ചയോടെ വീണ്ടും കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ എത്തുകയായിരുന്നു. പുതുശ്ശേരി പുഴയ്ക്കലിലാണ് കാട്ടാനകള്‍ തമ്പടിച്ചത്. കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തില്‍ എത്തിയതറിഞ്ഞ് വന്‍ജനാവലിയും സ്ഥലത്തെത്തി. ഒച്ചയും ബഹളവുമായതോടെ കാട്ടാന പലതവണ ജനങ്ങളുടെ നേര്‍ക്ക് ചീറിയടുത്തു. ചൊവ്വാഴ്ച രാത്രിയാണ് കാട്ടാനക്കൂട്ടം ആദ്യം ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയത്.

വനം വകുപ്പും പൊലിസും സ്ഥലത്തെത്തിയതോടെ പുഴയിലൂടെ കാട്ടാനകളെ ആറളം ഫാമിലേക്ക് തുരത്താനായിരുന്നു പദ്ധതി. എന്നാല്‍ പുഴക്കിരുവശവും ആളുകള്‍ തിങ്ങി നിറഞ്ഞതോടെ കാട്ടാനകള്‍ വീണ്ടും ജനവാസ കേന്ദ്രത്തിലേക്ക് മടങ്ങി. കാട്ടാനകള്‍ മലയോര ഹൈവേയിലേക്ക് കയറുമെന്ന പ്രതീതി ഉണ്ടായതോടെ പൊലിസ് മലയോര ദേശീയപാത വഴിയുള്ള ഗതാഗതത്തിന് നിരോധനമേര്‍പ്പെടുത്തി. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടാനയെ വനത്തിലേക്ക് തുരത്തിയത്.

മടപ്പുരച്ചാല്‍, ഓടംതോട്, അണുങ്ങോട് പ്രദേശങ്ങളില്‍ ദിവസങ്ങളായി കാട്ടാന ആക്രമണം തുടരുകയാണ്. കാട്ടാനയെ നിരീക്ഷിക്കുന്നതിനായി ഈ പ്രദേശങ്ങളില്‍ സെര്‍ച്ച് ലൈറ്റുകള്‍ സ്ഥാപിക്കുകയും വനപാലകരെ നിയോഗിക്കുകയും ചെയ്തിരുന്നു. കാട്ടാനകള്‍ പട്ടാപ്പകല്‍ പോലും ജനവാസ കേന്ദ്രത്തില്‍ എത്തുന്നത് പ്രദേശവാസികളെ ഏറെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.


Keywords: Kerala, Kannur, News, Wild Elephants, Wild elephants are annoying, Natives in dilemma