Follow KVARTHA on Google news Follow Us!
ad

ഉന്നാവോ പീഡനം; പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമ യു പി മന്ത്രിയുടെ മരുമകന്‍; ട്രക്ക് അമിത വേഗതയിലായിരുന്നുവെന്നും തെറ്റായ ദിശയിലാണ് സഞ്ചരിച്ചതെന്നും കണ്ടെത്തല്‍

ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ചNew Delhi, News, Trending, Molestation, Supreme Court of India, Letter, Accidental Death, National, Crime, Criminal Case,
ന്യൂഡെല്‍ഹി: (www.kvartha.com 01.08.2019) ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രി രണ്‍വേന്ദ്ര പ്രതാപ് സിംഗിന്റെ മരുമകനാണ് ട്രക്ക് ഉടമയായ അരുണ്‍ സിംഗ്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴാം പ്രതിസ്ഥാനത്തുള്ള അരുണ്‍ സിംഗ് ബി.ജെ.പി നേതാവും ഉന്നോവ ബ്ലോക് പ്രസിഡന്റുമാണ്. ഇയാള്‍ക്ക് ലോക് സമാജ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, കേസില്‍ മുഖ്യപ്രതിയായി ജയിലില്‍ കഴിയുന്ന ബി. ജെ. പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നറിയിച്ച് ഇരയായ പെണ്‍കുട്ടിയും കുടുംബവും ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. കത്തിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിക്ക് സുരക്ഷ നല്‍കാനുള്ള ഉത്തരവ് വ്യാഴാഴ്ച തന്നെ ഉണ്ടായേക്കും.

 Unnao molest victim's car was speeding, hit truck from behind: CBI starts probing car crash, New Delhi, News, Trending, Molestation, Supreme Court of India, Letter, Accidental Death, National, Crime, Criminal Case

ഭയന്നതുപോലെത്തന്നെ പെണ്‍കുട്ടിക്കു ഞായറാഴ്ച കാറപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരുടെ കാറിലേക്കു ട്രക്കിടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടുസ്ത്രീകളില്‍ ഒരാള്‍ കേസിലെ സാക്ഷിയും കൂടിയാണ്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ലഖ്നൗവിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഈ പശ്ചാത്തലത്തില്‍ വിഷയം സ്വമേധയാ ഏറ്റെടുത്തുകൊണ്ടാണു സുപ്രീംകോടതി കത്ത് അടിയന്തരമായി പരിഗണിക്കുന്നത്.

അതിനിടെ കത്ത് തന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ വൈകിയതില്‍ സെക്രട്ടറി ജനറലിനോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിശദീകരണം തേടി. എന്തുകൊണ്ടാണ് ചൊവ്വാഴ്ച നാലു മണിവരെ കത്ത് ചീഫ് ജസ്റ്റിസിനെയോ ബെഞ്ചിനെയോ അറിയിക്കാതിരുന്നതെന്ന കാര്യത്തിലാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. ജൂലായ് 30നാണ് കത്തിനെക്കുറിച്ച് അറിഞ്ഞത്. എന്നാല്‍ ഇതുവരെ കത്ത് കണ്ടിട്ടില്ല. കത്ത് കിട്ടിയിട്ടും താന്‍ നടപടിയെടുത്തില്ലെന്ന് പത്രങ്ങളെഴുതിയെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്കെതിരായ ലൈംഗികപീഡന സംഭവങ്ങളില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലെ അമിക്കസ് ക്യൂറിയായ വി. ഗിരിയാണു വിഷയം ബുധനാഴ്ച ശ്രദ്ധയില്‍പ്പെടുത്തിയത്. ഇക്കാര്യം അടിയന്തരമായി കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്നാണു കത്തിന്റെ കാര്യം ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചത്.

ജൂലായ് ഏഴ്, എട്ട് തീയതികളിലായി എം.എല്‍.എയുടെ ആളുകള്‍ ഭീഷണിപ്പെടുത്തിയതിന്റെ വിവരങ്ങള്‍ ചീഫ് ജസ്റ്റിസിനയച്ച കത്തിലുണ്ട്. കുല്‍ദീപ് സിംഗിന്റെ കൂട്ടാളികള്‍ ജൂലായ് ഏഴിനും എട്ടിനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് കത്തില്‍ പറയുന്നത്. ഹിന്ദിയിലുള്ള കത്തില്‍ പെണ്‍കുട്ടിയും അമ്മയും അമ്മായിയുമാണ് ഒപ്പിട്ടിരിക്കുന്നത്. ജൂലായ് 12ന് അയച്ച കത്ത് 17ന് സുപ്രീംകോടതിക്ക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കത്ത് ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ വീഴ്ചയില്ലെന്നും ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും ദിവസേന നൂറുകണക്കിന് കത്തുകളാണ് ലഭിക്കുന്നതെന്നുമാണ് രജിസ്ട്രി ഉദ്യോഗസ്ഥരുടെ വിശദീകരണം. കത്തിന്റെ പകര്‍പ്പ് യു.പി അധികൃതര്‍ക്കും അലഹബാദ് ഹൈക്കോടതിക്കും നല്‍കിയിരുന്നു.

ഇതിനിടെ അപകടത്തെ കുറിച്ചുള്ള അന്വേഷണം സിബിഐ ആരംഭിച്ചു. 12 അംഗ സിബിഐ അന്വേഷണ സംഘം അപകടം നടന്ന സ്ഥലം പരിശോധിച്ചു. ദൃക്സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു. ഫോറന്‍സിക് സംഘവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

അപകടം വരുത്തിയ ട്രക്ക് അമിത വേഗതയിലും തെറ്റായ ദിശയിലുമായിരുന്നുവെന്ന് സിബിഐ സംഘം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്കില്‍ ഇടിച്ചു കയറുമ്പോള്‍ കാറും അമിത വേഗതയിലായിരുന്നുവെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. തെറ്റായ ഭാഗത്ത് കൂടി ട്രക്ക് അമിത വേഗതയില്‍ വരുന്നത് കണ്ട് കാര്‍ ഡ്രൈവര്‍ പരിഭ്രാന്താനായാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്നാണ് അനുമാനിക്കുന്നത്. സംഭവത്തില്‍ യുപി മന്ത്രിയുടെ മരുമകനടക്കം ഒമ്പത് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Unnao molest victim's car was speeding, hit truck from behind: CBI starts probing car crash, New Delhi, News, Trending, Molestation, Supreme Court of India, Letter, Accidental Death, National, Crime, Criminal Case.