Follow KVARTHA on Google news Follow Us!
ad

ട്രോളിങ് കഴിഞ്ഞു; കടലിന്റെ മക്കള്‍ക്ക് ഇനി പ്രതീക്ഷയുടെ കാലം; മത്സ്യബന്ധനത്തിന് വലിയ ബോട്ടുകള്‍ക്ക് ഒരു ദിവസം വേണ്ടത് 700 ലിറ്റര്‍ ഡീസല്‍; പ്രയാസങ്ങളെ മറികടക്കാന്‍ ദിവസവും ഒരു ലക്ഷം രൂപയുടെ മത്സ്യമെങ്കിലും ലഭിക്കണം

കൊടുംപട്ടിണിയുടെ കാലമായ കാലവര്‍ഷത്തിലേര്‍പ്പെടുത്തിയ ട്രോളിങ് കഴിഞ്ഞതോKerala, Thalassery, News, Kannur, Fishermen, Trolling ends; Fishermen ready to fishing
തലശേരി: (www.kvartha.com 31.07.2019) കൊടുംപട്ടിണിയുടെ കാലമായ കാലവര്‍ഷത്തിലേര്‍പ്പെടുത്തിയ ട്രോളിങ് കഴിഞ്ഞതോടെ ഇനി കടലിന്റെ മക്കള്‍ ജീവിതം മുന്‍പോട്ടുകൊണ്ടുപോവാനായി വീണ്ടും കടലിലേക്ക്. ട്രോളിങ് നിരോധനം തുടങ്ങിയതു മുതല്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഏറെയും പട്ടിണിയിലായിരുന്നു. ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ വീണ്ടും മത്സ്യ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യ ഉപഭോക്താക്കളും.

കടലില്‍ വീണ്ടും പോകുന്നതിന്റെ മുന്നോടിയായി ഫൈബര്‍ വള്ളങ്ങളുടെ എഞ്ചിന്‍ ജോലിയും  പെയിന്റിംഗും മിക്കവരും പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. ട്രോളിങ് അവസാനിക്കുന്ന ഘട്ടത്തില്‍ കയറ്റുമതി മത്സ്യങ്ങളായ ചെമ്മീന്‍, കൂന്തല്‍, ആവോലി എന്നിവയാണ് സാധാരണ ലഭിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളെ വച്ച് നോക്കുമ്പോള്‍ കടലിലെ മത്സ്യലഭ്യതയില്‍ വലിയ കുറവുണ്ട്.

ലക്ഷങ്ങള്‍ വരെ ചെലവിട്ടാണ് ബോട്ടുകള്‍ കടലിലേക്ക് പോകാനായി സജ്ജമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കടക്കെണിയില്‍ നിന്ന് ഇതുവരെ മോചിതരായിട്ടില്ലെങ്കിലും മറ്റ് മാര്‍ഗമില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു. പത്ത് മുതല്‍ 15 വരെ തൊഴിലാളികളുണ്ടാവും ഓരോ ബോട്ടിലും. ഒരു ദിവസം മത്സ്യബന്ധനത്തിന് വലിയ ബോട്ടുകള്‍ക്ക് 700 ലിറ്റര്‍ ഡീസല്‍ വേണം. മറ്റ് ചെലവ് വേറെയും. പ്രയാസങ്ങളെ മറികടക്കാന്‍ ദിവസവും ഒരു ലക്ഷം രൂപയുടെ മത്സ്യമെങ്കിലും ലഭിക്കണം.


Keywords: Kerala, Thalassery, News, Kannur, Fishermen, Trolling ends; Fishermen ready to fishing