Follow KVARTHA on Google news Follow Us!
ad

കേരളം തനിക്ക് പ്രിയപ്പെട്ടതെന്ന് നരേന്ദ്രമോദി, ഗുരുവായൂര്‍ സന്ദര്‍ശിച്ച മോദി പ്രളയകാലത്ത് എവിടെയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ ചോദ്യം, കേരളത്തിന് ദുരിതാശ്വാസ പാക്കേജ് അനുവദിക്കാത്തത് നീതികേടാണെന്നും ട്വീറ്റ്

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ National, New Delhi, News, Narendra Modi, Rahul Gandhi, Flood, Congress, BJP, "Timely Visit Then...": Rahul Gandhi's Swipe At PM After Kerala Tweet
ന്യൂഡല്‍ഹി: (www.kvartha.com 30.08.2019) രണ്ടാം തവണയും പ്രളയം തകര്‍ത്ത കേരളം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്താത്തതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം അനുസ്മരിച്ചുകൊണ്ടുള്ള മോദിയുടെ ട്വീറ്റിന് മറുപടിയായാണ് രാഹുലിന്റെ വിമര്‍ശനം. കേരളം തനിക്ക് പ്രിയപ്പെട്ടതാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്. കേരളത്തിന് ദുരിതാശ്വാസ പാക്കേജ് അനുവദിക്കാത്തത് നീതികേടാണെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആരോപിച്ചു.

'പ്രിയപ്പെട്ട മോദി, താങ്കള്‍ ഗുരുവായൂര്‍ സന്ദര്‍ശിച്ചതിന് പിന്നാലെ കേരളത്തില്‍ കടുത്ത പ്രളയവും എത്തിയിരുന്നു. പ്രളയം നിരവധി ജീവനുകളും അപഹരിച്ചു. ആ സമയത്ത് താങ്കള്‍ കേരളം സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു. ദുരിതത്തില്‍ നിന്ന് കരകയറിയിട്ടില്ലാത്ത കേരളം ദുരിതാശ്വാസ പാക്കേജിനായി കാത്തിരിക്കുകയാണ്. പ്രളയം നാശംവിതച്ച മാറ്റുസംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച പാക്കേജ് കേരളത്തിന് നിഷേധിക്കുന്നത് നീതിരാഹിത്യമാണ്. രാഹുല്‍ പറഞ്ഞു.

കേരളം സന്ദര്‍ശിക്കാന്‍ നിരവധി അവസരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. വലിയ ഉത്തരവാദിത്വം ജനങ്ങള്‍ വീണ്ടും തന്നെ ഏല്‍പ്പിച്ചതിന് പിന്നാലെ ആദ്യം ചെയ്തത് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയായിരുന്നു, എന്നായിരുന്നു മോദിയുടെ ട്വീറ്റ്.



Keywords: National, New Delhi, News, Narendra Modi, Rahul Gandhi, Flood, Congress, BJP, "Timely Visit Then...": Rahul Gandhi's Swipe At PM After Kerala Tweet