» » » » » » » » » » » » » മക്കയില്‍ വാഹനാപകടം; 2 ഇന്ത്യന്‍ ഹാജിമാരടക്കം 3ഇന്ത്യക്കാര്‍ മരിച്ചു; 2 മലയാളികള്‍ക്ക് പരിക്ക്

അസീസിയ (മക്ക): (www.kvartha.com 14.08.2019) മക്കയിലെ അസീസിയയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ ഹാജിമാരടക്കം മൂന്ന് ഇന്ത്യക്കാര്‍ മരിക്കുകയും രണ്ട് മലയാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹജ്ജ് കര്‍മം വിജയകരമായി പര്യവസാനിക്കവെയാണ് അപകടം.

ഗുജറാത്തില്‍നിന്നും, ജാര്‍ഖണ്ഡില്‍നിന്നുമുള്ള ഓരോ ഹാജിമാരും സൗദിയിലെ ദമ്മാമില്‍നിന്ന് ഹജ്ജ് സേവനത്തിനെത്തിയ ഒരു കര്‍ണാടക സ്വദേശിയുമടക്കം മൂന്നുപേരാണ് മരിച്ചത്. കൊയിലാണ്ടിയില്‍ നിന്നും ഹജ്ജ് കര്‍മത്തിനെത്തിയ വനിതയ്ക്കും ജിദ്ദയില്‍നിന്നുള്ള കെ.എം.സി.സി ഹജ്ജ് വളണ്ടിയറായ ഇക്ബാല്‍ മേലാറ്റൂര്‍ എന്നയാള്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

 Three Indians killed in accident in Azizia, News, Accidental Death, Religion, Malayalees, Accident, Injured, hospital, Treatment, Gulf, World

ഇക്ബാലിന് മുട്ടിനു താഴെയാണ് പരിക്ക്. ഹജ്ജ് കര്‍മം കഴിഞ്ഞ് അസീസിയയിലെ താമസ സ്ഥലത്തേക്ക് നടന്നുവന്ന ഹാജിമാര്‍ക്ക് വഴി പറഞ്ഞുകൊടുക്കവെയാണ് ഇക്ബാല്‍ അപകടത്തില്‍പ്പെട്ടത്.

മറ്റുള്ളവര്‍ അസീസിയയിലെ താമസ സ്ഥലത്തേക്ക് ഹജ്ജ് കര്‍മം കഴിഞ്ഞ് നടന്നുവരികയായിരുന്നു. ഇവര്‍ക്കിടയിലേക്ക് ഹാജിമാരുമായി വന്ന സാപ്റ്റ്‌കോ ബസ്സ് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. ബസ് പത്തോളം വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് ഹാജിമാരെയും വളണ്ടിയര്‍മാരെയും ഇടിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങളും പരിക്കേറ്റവരും അല്‍നൂര്‍ ആശുപത്രിയിലാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Three Indians killed in accident in Azizia, News, Accidental Death, Religion, Malayalees, Accident, Injured, hospital, Treatment, Gulf, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal