Follow KVARTHA on Google news Follow Us!
ad

ഡോക്ടര്‍മാരുടെ അനാസ്ഥ; ഹൃദയസംബന്ധമായ ചികിത്സയ്ക്ക് വന്ന രോഗിക്ക് മലേറിയക്കുള്ള മരുന്ന് മാറി നല്‍കി, മരണപ്പെട്ട രോഗിയുടെ ഭാര്യക്ക് 27 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലും ചെംബൂരിലെ ശുശ്രൂത് ആശുപത്രിയിലും കിടത്തി ചികില്‍സിച്ച രോഗിക്ക് മലേറിയക്കുള്ള മരുന്ന് മാറി News, India, Maharashtra, Mumbai, hospital, diseased, Widow, Compensation, Doctor, Man With Heart Ailment Treated For Malaria, Dies
മുംബൈ: (www.kvartha.com 01.08.2019) നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയിലും ചെംബൂരിലെ ശുശ്രൂത് ആശുപത്രിയിലും കിടത്തി ചികില്‍സിച്ച രോഗിക്ക് മലേറിയക്കുള്ള മരുന്ന് മാറി നല്‍കുകയും ഡോക്ടര്‍മാരുടെ അനാസ്ഥ മൂലം ഹൃദ്രോഗി മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2010 മെയ് 10ന് ബിപിസിഎല്ലിലെ റിഫൈനറിയില്‍ ടെക്‌നീഷ്യനായിരുന്ന സന്‍പദ സ്വദേശി ദത്ത ശെര്‍ഖനെയെ നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം നടന്ന് ഒന്‍പത് വര്‍ഷത്തിന് ശേഷം 27 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മിഷണ്‍ വിധി വന്നത്. ദത്തയുടെ വിധവ സ്വാതി ശെര്‍ഖനെയ്ക്കാണ് ഈ തുക നല്‍കേണ്ടത്.

News, India, Maharashtra, Mumbai, hospital, diseased, Widow, Compensation, Doctor, Man With Heart Ailment Treated For Malaria, Dies

ക്ഷീണിതനായ രോഗിക്ക് മലേറിയക്കുള്ള മരുന്ന് കുത്തിവെച്ചതിന് ശേഷം വീട്ടിലേക്ക് പറഞ്ഞു വിട്ടു. പുലര്‍ച്ചെ ഒന്നരയോടെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തി. ഇസിജിയില്‍ ഗുരുതരമായ വ്യതിയാനം കണ്ടെത്തിയിട്ടും ഡോക്ടര്‍മാര്‍ മലേറിയയുടെ ചികിത്സ തന്നെ നല്‍കി. നില വഷളായതിനെത്തുടര്‍ന്ന് പിറ്റേന്ന് രാത്രി രോഗിയെ ചെംബൂര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആശുപത്രി അധികൃതര്‍ അതിന് തയ്യാറായില്ല. 

2ഡി എക്കോ ടെസ്റ്റ് നടത്താനോ, കാര്‍ഡിയോളജിസ്റ്റിനെ വിളിച്ചുവരുത്താനോ ആശുപത്രി അധികൃതര്‍ മുതിര്‍ന്നില്ല. പിറ്റേന്ന് ഉച്ചയോടെ രോഗിയുടെ നില വഷളായി മരണം സംഭവിക്കുകയായിരുന്നു. ഹൃദ്രോഗ വിദഗ്ദ്ധനെ വിളിച്ച് രോഗിക്ക് കൃത്യമായി ചികിത്സ നല്‍കുന്നതില്‍ രണ്ട് ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. രണ്ട് ആശുപത്രികളും ഇവിടെയുള്ള ഡോക്ടര്‍മാരും അധികൃതരും തുല്യമായി നഷ്ടപരിഹാരം നല്‍കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, India, Maharashtra, Mumbai, hospital, diseased, Widow, Compensation, Doctor, Man With Heart Ailment Treated For Malaria, Dies