Follow KVARTHA on Google news Follow Us!
ad

ഞാനെന്റെ ടീമിനു വേണ്ടി മാത്രമല്ല രാജ്യത്തിനു വേണ്ടിക്കൂടിയാണ് കളത്തിലിറങ്ങുന്നത്; രോഹിത് ശര്‍മയുടെ ട്വീറ്റിന് പിന്നാലെ ആരാധകര്‍

'ഞാനെന്റെ ടീമിനു വേണ്ടി മാത്രമല്ല കളത്തിലിറങ്ങുന്നത്; രാജ്യത്തിനു വേണ്ടിNew Delhi, News, Cricket, Sports, Trending, Rohit Sharma, Virat Kohli, National
ന്യൂഡല്‍ഹി: (www.kvartha.com 01.08.2019) 'ഞാനെന്റെ ടീമിനു വേണ്ടി മാത്രമല്ല കളത്തിലിറങ്ങുന്നത്; രാജ്യത്തിനു വേണ്ടിക്കൂടിയാണ്!' രോഹിത് ശര്‍മ കഴിഞ്ഞദിവസം ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും എഴുതിയ ഈ വാചകത്തിനു പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം.

ഗാലറിയിലെ ആരാധകര്‍ക്കു നടുവിലൂടെ ബാറ്റിങ്ങിന് പൂര്‍ണ സജ്ജനായി കളത്തിലേക്ക് വരുന്ന ചിത്രത്തിനൊപ്പമുള്ള ഈ വാചകം സ്‌മൈലികളുടെയോ മറ്റെന്തെങ്കിലും ചിഹ്നങ്ങളുടെയോ 'ആഡംബരമൊന്നുമില്ലാതെ'യാണ് രോഹിത് എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ രോഹിത് എന്ത് അര്‍ത്ഥം വെച്ചാണ് ഇത്തരമൊരു വാചകം എഴുതിയതെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

I don't just walk out for my team, I walk out for my country, New Delhi, News, Cricket, Sports, Trending, Rohit Sharma, Virat Kohli, National

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് 'ഒരിടത്തും തൊടാതെ'യുള്ള രോഹിത്തിന്റെ ഈ ട്വീറ്റ്. ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചപ്പോഴും അതിനോട് പ്രതികരിക്കാനൊന്നും പോകാതെ മൗനം പാലിച്ച രോഹിത്, ഈ ട്വീറ്റിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നറിയാനുള്ള അന്വേഷണത്തിലാണ് ആരാധകര്‍.

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര കളിക്കാന്‍ ചൊവ്വാഴ്ച യുഎസിലേക്കു പുറപ്പെട്ട ഇന്ത്യന്‍ ടീം അവിടെയെത്തിക്കഴിഞ്ഞ ശേഷമാണ് രോഹിത്തിന്റെ ട്വീറ്റ് എന്നാണ് വിലയിരുത്തുന്നത്. ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിലാണു രോഹിത്തിന്റെ ട്വീറ്റെങ്കിലും കോഹ്‌ലിയുമായി പ്രശ്‌നമുണ്ടെന്ന യാതൊരു സൂചനയും അതില്‍ കാണാനില്ല.

അതേസമയം, രോഹിത്തുമായി ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വിരാട് കോഹ്‌ലി നിഷേധിച്ചിരുന്നു. വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി പുറപ്പെടുന്നതിനു മുന്നോടിയായി നടത്തിയ പതിവു വാര്‍ത്താ സമ്മേളനത്തിലാണ് കോഹ്‌ലി, രോഹിത്തുമായി പിണക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചത്.

കോഹ്‌ലിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പരിശീലകന്‍ രവി ശാസ്ത്രിയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. വെറുതെ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. അതേസമയം, രവി ശാസ്ത്രിയാകട്ടെ വിവാദം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു വളരെ രോഷാകുലനായാണു പ്രതികരിച്ചത്.

അതിനിടെ രോഹിത്തും കോഹ്‌ലിയും തമ്മില്‍ ഉണ്ടെന്നു പറയപ്പെടുന്ന പിണക്കം തീര്‍ക്കാന്‍ ബിസിസിഐ ഇടപെടുമെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ രണ്ടു ട്വന്റി20 മത്സരങ്ങള്‍ക്കായി നിലവില്‍ യുഎസിലാണ് ഇന്ത്യന്‍ ടീം. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റി യുഎസിലെത്തി രോഹിത്തിനെയും കോഹ്‌ലിയെയും കാണുമെന്നും റിപ്പോര്‍ട്ടുണ്ട്. രവി ശാസ്ത്രിയെയും പങ്കെടുപ്പിച്ച് ഇരുവരുമായി ജോഹ്‌റി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിന്‍ഡീസ് പര്യടനത്തിലെ ഏകദിന ട്വന്റി20 മത്സരങ്ങളില്‍നിന്ന് വിരാട് കോഹ്‌ലി വിട്ടുനിന്നേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രോഹിത് ശര്‍മ നായകനാകുന്നതു തടയാനാണു കോഹ്‌ലി വിശ്രമം വേണ്ടെന്നുവച്ച് ടീമില്‍ മടങ്ങിയെത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. അതിനിടെ, കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയെ ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മ കഴിഞ്ഞ ആഴ്ച അണ്‍ ഫോളോ ചെയ്തതും ഏറെ വാര്‍ത്തയായിരുന്നു. ഇതോടെ കോഹ്‌ലി- രോഹിത് ശീതസമര വാര്‍ത്തകള്‍ കൂടുതല്‍ ബലപ്പെടുകയാണുണ്ടായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: I don't just walk out for my team, I walk out for my country, New Delhi, News, Cricket, Sports, Trending, Rohit Sharma, Virat Kohli, National.