Follow KVARTHA on Google news Follow Us!
ad

മലപ്പുറത്ത് അയ്യപ്പക്ഷേത്രത്തിലെ നാഗപ്രതിഷ്ഠയും രക്ഷസ് പ്രതിഷ്ഠയും തകര്‍ത്ത് ചുറ്റമ്പലത്തിലേക്ക് മനുഷ്യവിസര്‍ജ്യമെറിഞ്ഞ് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമം, ഒരാള്‍ അറസ്റ്റില്‍

അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠ തകര്‍ത്ത ശേഷം ചുറ്റമ്പലത്തിലേക്ക് മനുഷ്യവിസര്‍ജ്യമെറിഞ്ഞ് Kerala, News, Malappuram, Temple, attack, Arrested, Police, Attack against Ayyappa Temple in Malappuram, 1 Arrested
മലപ്പുറം: (www.kvartha.com 30.08.2019) അയ്യപ്പക്ഷേത്രത്തിലെ പ്രതിഷ്ഠ തകര്‍ത്ത ശേഷം ചുറ്റമ്പലത്തിലേക്ക് മനുഷ്യവിസര്‍ജ്യമെറിഞ്ഞ് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമം. മലപ്പുറം വളാഞ്ചേരി സി കെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിനുനേരെ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്.

സംഭവത്തില്‍ എടയൂര്‍ സ്വദേശി രാമകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതി ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതി ക്ഷേത്രത്തിലെ നാഗത്തറയും പ്രതിഷ്ഠയും തകര്‍ത്ത് മനുഷ്യവിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ വാളഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് പോലീസ് തെളിവെടുത്തു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തിലാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചിരുന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Kerala, News, Malappuram, Temple, attack, Arrested, Police, Attack against Ayyappa Temple in Malappuram, 1 Arrested