Follow KVARTHA on Google news Follow Us!
ad

സിനിമയില്‍ അവസരം കുറഞ്ഞതിലുള്ള നിരാശയില്‍ യുവനടി അപ്പാര്‍ട്‌മെന്റിന്റെ മൂന്നാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

സിനിമയില്‍ അവസരം കുറഞ്ഞതിലുള്ള നിരാശയില്‍ യുവനടി അപ്പാര്‍ട്‌മെന്റിന്റെ Mumbai, News, Suicide, Actress, Police, Dead, hospital, Cinema, Obituary, National,
മുംബൈ: (www.kvartha.com 30.08.2019) സിനിമയില്‍ അവസരം കുറഞ്ഞതിലുള്ള നിരാശയില്‍ യുവനടി അപ്പാര്‍ട്‌മെന്റിന്റെ മൂന്നാംനിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. മുംബൈയിലെ ഓഷിവാര അപ്പാര്‍ട്‌മെന്റില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 12.15നും 12.30 നും ഇടയിലാണ് സംഭവമെന്ന് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ബിപിന്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു. 20കാരിയായ പേള്‍ പഞ്ചാബി എന്ന് അറയപ്പെടുന്ന നടിയാണ് ജീവനൊടുക്കിയത്.

തനിക്ക് ഭാഗ്യമില്ലെന്നും സിനിമയില്‍ നിന്നും അവസരങ്ങള്‍ കുറയുന്നുവെന്നും ഇവര്‍ക്ക് പരാതിയുണ്ടായിരുന്നു. ഇതേതുടര്‍ന്നുള്ള മനോവിഷമമാകാം നടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ ഇക്കാര്യത്തെ ചൊല്ലി അമ്മയുമായി നിരന്തരം വഴക്കിട്ടിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. നേരത്തെ രണ്ട് തവണ നടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും അവര്‍ രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു.

Aspiring Actress Allegedly Jumps To Death From Mumbai Apartment Terrace,Mumbai, News, Suicide, Actress, Police, Dead, Hospital, Cinema, Obituary, National

രാത്രി എന്തോ ശബ്ദം കേട്ട് പുറത്തുചെന്ന് നോക്കിയപ്പോഴാണ് മൂന്നാം നിലയില്‍ ഇവര്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സെക്യൂരിറ്റി ബിപിന്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Aspiring Actress Allegedly Jumps To Death From Mumbai Apartment Terrace,Mumbai, News, Suicide, Actress, Police, Dead, Hospital, Cinema, Obituary, National.