» » » » » » » » » » » » അമിത വേഗതയെ ചോദ്യം ചെയ്ത ബൈക്ക് യാത്രികന്റെ കാല് ടിപ്പര്‍ ലോറി ഡ്രൈവര്‍ ഇരുമ്പുവടികൊണ്ട് തല്ലിയൊടിച്ചു; സംഭവം മകനെ സ്‌കൂളില്‍ കൊണ്ടുപോകുന്നതിനിടെ; ഇടതുകാലും ഇടതു കൈയുടെ വിരലും ഒടിഞ്ഞ യുവാവ് ആശുപത്രിയില്‍


വരാപ്പുഴ: (www.kvartha.com 14.06.2019) അമിത വേഗതയെ ചോദ്യം ചെയ്തതിന് ടിപ്പര്‍ ലോറി ഡ്രൈവര്‍ ബൈക്ക് യാത്രികന്റെ കാല് തല്ലിയൊടിച്ചു. വരാപ്പുഴ സ്വദേശി പ്രവീണ്‍ കുമാറിനെയാണ് ടിപ്പര്‍ ലോറി ഡ്രൈവറും വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന പെട്രോ എന്നയാള്‍ അടിച്ചുപരിക്കേല്‍പിച്ചത്. സ്‌കൂള്‍ സമയത്ത് അമിതവേഗത്തില്‍ ടിപ്പര്‍ ഓടിച്ചുപോയതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

വരാപ്പുഴ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. മകനെ സ്‌കൂളിലാക്കാന്‍ ബൈക്കില്‍ പോകുകയായിരുന്ന പ്രവീണ്‍ കുമാറിനെ ടിപ്പര്‍ ലോറി ഡ്രൈവര്‍ പെട്രോ ഇരുമ്പുവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇടതുകാലും ഇടതു കൈയുടെ വിരലും ഒടിഞ്ഞ പ്രവീണ്‍ കുമാറിനെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പെട്രോയ്‌ക്കെതിരെ വരാപ്പുഴ പോലീസ് കേസെടുത്തു.

Tipper lorry driver attacked man in front of his son in Varappuzha, News, Local-News, Police, Case, Crime, Criminal Case, Hospital, Injured, Treatment, Kerala

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വരാപ്പുഴയിലുള്ള സ്‌കൂളില്‍ മകനെ കൊണ്ടുവിടാന്‍ ബൈക്കില്‍ പോകുകയായിരുന്നു പ്രവീണ്‍കുമാര്‍. ഇതിനിടെ അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ലോറി ബൈക്കില്‍ മുട്ടുമെന്ന സ്ഥിതിയിലെത്തി. ഇതോടെ ബൈക്ക് ലോറിക്ക് മുന്നില്‍ നിര്‍ത്തിയ പ്രവീണ്‍കുമാറും ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

പ്രദേശത്തുണ്ടായിരുന്നവര്‍ ഇടപെട്ട് പ്രശ്‌നം ഇല്ലാതെ ഇരുവരെയും പറഞ്ഞുവിട്ടു. തുടര്‍ന്ന് പോലീസ് സ്റ്റേഷന് അല്പദൂരം മാറി എടമ്പാടം പാലത്തിന് സമീപം വച്ച് ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടാക്കി. ഈ സമയം ടിപ്പര്‍ ലോറിയില്‍ നിന്ന് ഇരുമ്പുദണ്ഡ് എടുത്ത് പ്രവീണ്‍കുമാറിനെ അടിക്കുകയായിരുന്നു.

പ്രവീണ്‍കുമാറിന്റെ ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ട്. അടി തടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടതു കൈയുടെ വിരലിനും ഒടിവുപറ്റി. മകനും ബഹളം കേട്ടെത്തിയ നാട്ടുകാരും ചേര്‍ന്നാണ് പ്രവീണ്‍കുമാറിനെ ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tipper lorry driver attacked man in front of his son in Varappuzha, News, Local-News, Police, Case, Crime, Criminal Case, Hospital, Injured, Treatment, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal