Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുന്നു; ഇതിനോടകം രാജിക്കത്ത് നല്‍കിയത് വിവിധ സംസ്ഥാനങ്ങളിലെ നൂറ്റിയമ്പതിലേറെ നേതാക്കള്‍, പ്രതിസന്ധിയെ നേരിടുമ്പോഴും പ്രവര്‍ത്തക സമിതി ചേരാത്തതില്‍ കേരള നേതാക്കള്‍ക്ക് അമര്‍ഷം, രാഹുല്‍ ഗാന്ധിയുടെ രാജിക്കാര്യത്തില്‍ മാറ്റമില്ലെന്ന് സൂചന

പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുന്നു. ഇതിനോടകം രാജിക്കത്ത് നല്‍കിയത് വിവിധ സംസ്ഥാനങ്ങളിലെ National, News, New Delhi, Congress, Rahul Gandhi, Resignation, Resignation of Congress leaders still continuous.
ദില്ലി: (www.kvartha.com 29.06.2019) പ്രതിസന്ധി രൂക്ഷമാവുന്നതിനിടെ കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുന്നു. ഇതിനോടകം രാജിക്കത്ത് നല്‍കിയത് വിവിധ സംസ്ഥാനങ്ങളിലെ നൂറ്റിയമ്പതിലേറെ നേതാക്കളാണ്. ഇതിലും കൂടുതല്‍ നേതാക്കള്‍ രാജി സന്നദ്ധത എഐസിസിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും രാഹുല്‍ ഗാന്ധിയുടെ രാജിക്കാര്യത്തില്‍ മാറ്റമില്ലെന്നാണ് രാഷട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.

തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാരും രാജിവെച്ചിരുന്നില്ല. ഇതിനെക്കുറിച്ച് രാഹുല്‍ കഴിഞ്ഞ ദിവസം പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ രാജി സമര്‍പ്പിച്ച് തുടങ്ങിയത്. കൂടുതല്‍ ശക്തമായ നേതൃനിര പടുത്തുയര്‍ത്തണമെന്നാണ് രാജി വയ്ക്കുന്ന നേതാക്കളുടെ നിലപാട്. 158 പേര്‍ രാജിവച്ചെന്നാണ് പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന വിവരം. എന്നാലിത് വരും ദിനസങ്ങളില്‍ കൂടുമെന്നാണ് കരുതുന്നത്.


തോല്‍വിയുടെ ഉത്തരവാദിത്തം രാഹുല്‍ ഗാന്ധിക്ക് മാത്രമല്ലെന്നും അതൊരു കൂട്ടുത്തരവാദിത്തമാണെന്നുമാണ് എഐസിസി സെക്രട്ടറി വീരേന്ദ്ര റാത്തോഡിന്റെ പ്രതികരണം. ഇദ്ദേഹം നേരത്തെ രാജി വച്ചിരുന്നു. രാജി തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്നോട്ട് പോകാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം വീരപ്പ മൊയ്‌ലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

രാഹുലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നാടകമാണ്  കൂട്ടരാജിയെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. കോണ്‍ഗ്രസ് കടുത്ത   പ്രതിസന്ധിയെ നേരിടുമ്പോഴും  പ്രവര്‍ത്തക സമിതി ചേരാത്തതില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കടക്കം അമര്‍ഷമുണ്ടെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, Congress, Rahul Gandhi, Resignation, Resignation of Congress leaders still continuous.