Follow KVARTHA on Google news Follow Us!
ad

രാജ്കുമാര്‍ കുഴപ്പക്കാരന്‍; കസ്റ്റഡി മരണത്തിന് പിന്നില്‍ പോലീസ് മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉത്തരവാദിയെന്ന് എം എം മണി

പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ ഹരിത വായ്പത്തട്ടിപ്പുകേസിലെ പ്രതി Idukki, News, Politics, Criticism, Trending, Allegation, CPM, Minister, Kerala,
ഇടുക്കി: (www.kvartha.com 29.06.2019) പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ ഹരിത വായ്പത്തട്ടിപ്പുകേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പോലീസിനും മരിച്ച രാജ്കുമാറിനുമെതിരെ മന്ത്രി എം.എം.മണി. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പോലീസ് അവസരമുണ്ടാക്കി. പലരും സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്കുമാര്‍ കുഴപ്പക്കാരനെന്ന് പറഞ്ഞ മന്ത്രി കസ്റ്റഡി മരണത്തിന് പിന്നില്‍ പോലീസ് മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉത്തരവാദിയാണെന്നും രാജ്കുമാറിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തട്ടിപ്പ് നടത്തിയെന്നും ആരോപിച്ചു.

Peermade custodial death M M Mani and CPI against police, Idukki, News, Politics, Criticism, Trending, Allegation, CPM, Minister, Kerala

അതേസമയം ആരുടെ കാറില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷിക്കണമെന്നും സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പോലീസ് അവസരം ഉണ്ടാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും. അതിന് ഈ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കില്ല. ആരേയും രക്ഷപ്പെടുത്താന്‍ രക്ഷപ്പെടാനോ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പ്രതിയെ നാല് ദിവസം അനധികൃതമായി കസ്റ്റഡിയില്‍ വച്ചത് എസ്.പിയുടേയും ഡി.വൈ.എസ്.പിയുടേയും അറിവോടെയാണെന്നാണ് റിപ്പോര്‍ട്ട്. പ്രതി ശാരീരികമായി അവശത നേരിടുകയാണെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ പോലീസ് മേധാവി അവഗണിക്കുകയായിരുന്നു.

ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ വരുന്ന ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചാണ് ഈ മാസം 13നും 14നും രണ്ടു തവണയായി, മേലുദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി അവഗണിച്ചു. ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21 നാണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്.

അതേസമയം സംഭവത്തില്‍ പോലീസിനെതിരെ സിപിഐയും രംഗത്തെത്തി. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി വേണം. എസ്.പിയുടെ അറിവില്ലാതെ ക്രൂരമര്‍ദനമുറ ഉണ്ടാകില്ലെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ പറഞ്ഞു. എസ്.പിയെ മാറ്റി നിര്‍ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ പങ്ക് കൂടി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Peermade custodial death M M Mani and CPI against police, Idukki, News, Politics, Criticism, Trending, Allegation, CPM, Minister, Kerala.