Follow KVARTHA on Google news Follow Us!
ad

എയിംസില്‍ മലയാളി നഴ്‌സ് തീകൊളുത്തി മരിച്ചു; കണ്ടെത്തിയത് ഓപ്പറേഷന്‍ തിയേറ്ററിനു സമീപത്തെ റൂമില്‍ പുക ഉയരുന്നത് കണ്ട് അഗ്നിശമന സേനയെത്തി നടത്തിയ പരിശോധനയില്‍

എയിംസില്‍ മലയാളി നഴ്‌സ് തീകൊളുത്തി മരിച്ചു. രാജസ്ഥാനിലെ ജോധ്പുരിലെ എയിംസില്‍ രാവിലെ News, Rajasthan, National, Death, Nurse,Hospital,
ജോധ്പുര്‍:(www.kvartha.com 30/06/2019) എയിംസില്‍ മലയാളി നഴ്‌സ് തീകൊളുത്തി മരിച്ചു. രാജസ്ഥാനിലെ ജോധ്പുരിലെ എയിംസില്‍ രാവിലെ 8:30 മണിയോടെയാണ് സംഭവം. ബിജു പുനോജ് എന്ന വനിതാ നേഴ്‌സ് ആണ് സ്വയം തീകൊളുത്തി ജീവനൊടുക്കിയത്.

 News, Rajasthan, National, Death, Nurse,Hospital, Nurse Locks Room, Sets Herself On Fire At AIIMS In Jodhpur, Dies


കഴിഞ്ഞ രണ്ടു വര്‍ഷമായി യുവതി എയിംസില്‍ ജോലി ചെയ്ത് വരികയായിരുന്നു. ആശുപത്രിയിലെ മൂന്നാം നിലയിലെ ഓപ്പറേഷന്‍ തിയേറ്ററിന് സമീപത്തെ റൂമില്‍ വെച്ചാണ് നഴ്‌സ് തീകൊളുത്തിയത്. മൂന്നാം നിലയിലെ റൂമില്‍ നിന്നും പുക ഉയരുന്നതുകണ്ട ജീവനക്കാരാണ് ആശുപത്രി അധികൃതരെ വിവരം അറിയിച്ചത്. ഇതേതുടര്‍ന്ന് അഗ്‌നിശമന സേനാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.

പരിശോധനയില്‍ റൂം അകത്തുനിന്ന് പൂട്ടിയിരിക്കുന്നതിനാല്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് യുവതി മരിച്ചുകടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. മരണപ്പെട്ട യുവതി കുടുംബപ്രശ്‌നങ്ങള്‍ കാരണം മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി സഹപ്രവര്‍ത്തക പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Rajasthan, National, Death, Nurse,Hospital, Nurse Locks Room, Sets Herself On Fire At AIIMS In Jodhpur, Dies