» » » » » » » » » » » » രാഹുല്‍ ഗാന്ധിക്ക് 500 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറിവിജയം; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത് 174 വോട്ടിന്റെ ഭൂരിപക്ഷത്തില്‍, മുട്ടില്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി

കല്‍പ്പറ്റ: (www.kvartha.com 28.06.2019) ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് 500 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറിവിജയം. വയനാട് മുട്ടില്‍ പതിമൂന്നാം വാര്‍ഡ് ഉപതെരെഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് അട്ടിമറിവിജയം സ്വന്തമാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്ള പുല്‍പ്പാടിക്ക് 174 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥി കെ.മൊയ്തീനെയാണ് പരാജയപ്പെടുത്തിയത്.


ഈ വാര്‍ഡില്‍ കഴിഞ്ഞതവണ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. രാഹുല്‍ ഗാന്ധിക്ക് 500 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. ഇവിടെയാണ് എല്‍ഡിഎഫ് മിന്നുന്നജയം കരസ്ഥമാക്കിയതെന്നും ശ്രദ്ധേയം.

ജയത്തോടെ മുട്ടില്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തിയത് യുഡിഎഫിന് തിരിച്ചടിയായി. ഉപതെരഞ്ഞെടുപ്പ് നടന്ന മാണ്ടാട് വാര്‍ഡിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചു. കൊടുവള്ളി നഗരസഭയിലെ പതിനാലാം ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Politics, Rahul Gandhi, LDF, UDF, By-election, Wayanad, Muslim-League, Lok Sabha, LDF Candidate won in by election in wayanadu muttil 13th ward, where gives more than 500 votes lead to rahul gandhi

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal