കേരള എഞ്ചിനീയറിംഗ് പ്രവേശനഫലം പ്രഖ്യാപിച്ചു; ഒന്നാംറാങ്ക് ഇടുക്കി സ്വദേശി വിഷ്ണു വിനോദിന്

തിരുവനന്തപുരം: (www.kvartha.com 10.06.2019) കേരള എഞ്ചിനീയറിംഗ് പ്രവേശനഫലം പ്രഖ്യാപിച്ചു. ശങ്കരമംഗലം അണക്കര ഇടുക്കി സ്വദേശിയായ വിഷ്ണു വിനോദിനാണ് ഒന്നാം റാങ്ക്. കോട്ടയം സ്വദേശികളായ ഗൗതം ഗോവിന്ദ്, ആഷിഖ് നവാസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി. ആദ്യ റാങ്കില്‍ 179 ഉം എറണാകുളം ജില്ലയില്‍ നിന്നാണ്. പരീക്ഷാഫലം cee-kerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തില്‍ ആലീസ് മരിയ ചുങ്കത്ത്(ചുങ്കത്ത് ഹൗസ് പ്രഥിത റോഡ് നെഹ്‌റു നഗര്‍, കുര്യച്ചിറ തൃശൂര്‍) ഒന്നും അന്‍ഷ മാത്യു(പാലക്കുടിയില്‍ ഹൗസ് പയ്യന്നൂര്‍ കണ്ണൂര്‍) രണ്ടും ഗൗരവ് ആര്‍.ചന്ദ്രന്‍( ധനുഷ്മാര്‍ഗ് ഇഎംഇ സ്‌കൂള്‍ വഡോദര ഗുജറാത്ത് ) മൂന്നും റാങ്ക് നേടി.

KEAM Entrance Exam Result 2019 Out: CEE Released Kerala KEAM Rank List at cee-kerala.org, Thiruvananthapuram, News, Education, Students, Result, Website, Kerala

ഫാര്‍മസി വിഭാഗത്തില്‍ നവീന്‍ വിന്‍സന്റ് (സൂര്യ നഗര്‍ മുണ്ടയ്ക്കല്‍ കൊല്ലം) ഒന്നും എം.കെ.നിധ നിസ്മ(മേലേക്കാട്ടില്‍ ഹൗസ് ചെമ്പകത്ത് എടവണ്ണ മലപ്പുറം)രണ്ടും കെ.രോഹിത് (ശ്രീലകം ഊരകം മേല്‍മുറി മലപ്പുറം) മൂന്നും റാങ്ക് നേടി.

എഞ്ചിനീയറിങ്ങിന്റെ നാലും എട്ടും റാങ്കുകള്‍ നേടിയത് ഇരട്ടകളാണ്. സഞ്ജയ് സുകുമാരനും സൗരവ് സുകുമാരനും.(സൗപര്‍ണിക കാട്ടുകുളങ്ങര ആനന്ദാശ്രം കാസര്‍കോട്).


Keywords: KEAM Entrance Exam Result 2019 Out: CEE Released Kerala KEAM Rank List at cee-kerala.org, Thiruvananthapuram, News, Education, Students, Result, Website, Kerala.
Previous Post Next Post