» » » » » » » » » » യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചു; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍, ചാനല്‍ ഓഫീസ് സീല്‍ ചെയ്യാന്‍ ഉത്തരവിട്ട് നോയിഡ സിറ്റി മജിസ്‌ട്രേറ്റ്

ലഖ്‌നൗ: (www.kvartha.com 10.06.2019) അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയ്‌ക്കെതിരെ പുതിയ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിക്കുകയും പരിഹാസ രൂപേണയുള്ള അടിക്കുറിപ്പെഴുതുകയും ചെയ്തതിനാണ് പ്രശാന്ത് അറസ്റ്റിലായത്.

ശനിയാഴ്ച രാവിലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാണ്‍പുര്‍ സ്വദേശിനി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്നും അദ്ദേഹം താനുമായി ഒരു വര്‍ഷമായി വീഡിയോ കോള്‍ ചെയ്യാറുണ്ടെന്നും അവകാശവാദം ഉന്നയിക്കുന്ന വീഡിയോ ആണ് തന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ പ്രശാന്ത് ഷെയര്‍ ചെയ്തത്. ഇത് അപകീര്‍ത്തികരവും അവാസ്തവുമാണെന്ന് കാണിച്ചാണ് പ്രശാന്തിനെതിരെ കേസെടുത്തത്.

Fresh charges filed against journalist for post on UP CM Yogi Adityanath, Lucknow, News, National, Arrest, Journalist, Yogi Adityanath, Social Network, Police

യോഗിക്കെതിരെ ആരോപണമുന്നയിച്ച സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യോഗിക്കെതിരെ ആരോപണമുന്നയിക്കുന്ന സ്ത്രീയുടെ വീഡിയോ ചര്‍ച്ചാവേളയില്‍ സംപ്രേഷണം ചെയ്തതിന് നോയിഡയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ വാര്‍ത്താ ചാനലിന്റെ ഓഫീസ് രണ്ട് മാസത്തേക്ക് സീല്‍ ചെയ്യാന്‍ നോയിഡ സിറ്റി മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ലൈസന്‍സ് ഇല്ലാതെയാണ് ചാനല്‍ പ്രവര്‍ത്തിച്ചതെന്നാണ് പോലീസ് അറിയിച്ചത്. ഇതേതുടര്‍ന്ന് ചാനല്‍ മേധാവിയെയും എഡിറ്ററെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fresh charges filed against journalist for post on UP CM Yogi Adityanath, Lucknow, News, National, Arrest, Journalist, Yogi Adityanath, Social Network, Police

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal