Follow KVARTHA on Google news Follow Us!
ad
Posts

പാലക്കാട് വാളയാറില്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ച് അഞ്ച് മരണം; ഏഴ് പേര്‍ അത്യാഹിത വിഭാഗത്തില്‍, അപകടത്തില്‍പ്പെട്ടത് തമിഴ്‌നാട് സ്വദേശികള്‍

വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നി വാനും കൂട്ടി മുട്ടി രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു palakkad, Accident, Accidental Death, Death, Tamilnadu, Five were killed in omni van accident in Valayar, Palakkad
പാലക്കാട്: (www.kvartha.com 29.06.2019) വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നി വാനും കൂട്ടി മുട്ടി രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. മരിച്ചവര്‍ തമിഴ്‌നാട് സ്വദേശികളാണ്. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ കുനിയമുത്തൂര്‍ സ്വദേശികളാണ് മരിച്ച അഞ്ച് പേരും.


വാളയാര്‍ ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന ഓമ്‌നി വാനില്‍ 12 പേരാണുണ്ടായിരുന്നത്. കണ്ടെയ്‌നര്‍ ലോറി തിരിക്കുന്നതിനിടെ ഓമ്‌നിവാന്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴ് പേരും അത്യാഹിത വിഭാഗത്തിലാണ് ഇപ്പോഴുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: palakkad, Accident, Accidental Death, Death, Tamilnadu, Five were killed in omni van accident in Valayar, Palakkad