Follow KVARTHA on Google news Follow Us!
ad

21 റണ്‍സില്‍ പുറത്താകേണ്ട ഓപണിംഗ് ബാറ്റ്‌സ്മാന്‍ ജേസണ്‍ റോയ് തിരിച്ചുകയറിയത് 68 റണ്‍സുമായി; കാരണക്കാരന്‍ ധോണി? വ്യാപക വിമര്‍ശനം; ആദ്യവിക്കറ്റില്‍ മികച്ച അടിത്തറ ലഭിച്ച ഇംഗ്ലീഷ് പട ഇന്ത്യയ്‌ക്കെതിരെ ഉയര്‍ത്തിയത് കൂറ്റന്‍ സ്‌കോര്‍

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധോണിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. റിവ്യുവിന്റെ പേരിലാണ് ധോണി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത Sports, Cricket, Mahendra Singh Dhoni, World Cup, England, India, Fans cracks down on MS Dhoni after he advises against DRS call despite replays showing it was out .
ബര്‍മിങ്ഹാം: (www.kvartha.com 30.06.2019) ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധോണിക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍. റിവ്യുവിന്റെ പേരിലാണ് ധോണി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ക്കാനുള്ള സുവര്‍ണാവസരമാണ് ധോണി കളഞ്ഞത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

പാണ്ഡ്യ എറിഞ്ഞ 11 ാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ ജേസണ്‍ റോയ് പുറത്തായതായിരുന്നു. 21 റണ്‍സായിരുന്നു അപ്പോഴത്തെ സമ്പാദ്യം. ടീം സ്‌കോര്‍ 49ല്‍ നില്‍ക്കെയായിരുന്നു സംഭവം. പന്ത് ഗ്ലൗസില്‍ ഉരസിയായിരുന്നു ധോനിയുടെ കൈയിലെത്തിയത്. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല. പകരം ആ പന്ത് വൈഡ് വിളിക്കുകയാണ് ചെയ്തത്. ഇന്ത്യ ശക്തമായി അപ്പീല്‍ ചെയ്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.


ഡിആര്‍എസ് കൊടുത്തിരുന്നെങ്കില്‍ ഇന്ത്യക്ക് വിക്കറ്റ് ലഭിക്കുമായിന്നുവെന്ന് ടി വി റീപ്ലെകളില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ധോണി ഡിആര്‍എസ് വേണ്ടെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് കോഹ്ലിയും ആ തീരുമാനം ശരിവയ്ക്കുകയായിരുന്നു. ധോണി എന്തുകൊണ്ട് അത് ശ്രദ്ധിച്ചില്ലാ എന്നും ആരാധകര്‍ ചോദിക്കുന്നു. തൊട്ടടുത്ത പന്ത് സിക്‌സര്‍ പറത്തി തിരിച്ചുവന്ന റോയ് 68 റണ്‍സ് എടുത്താണ് പുറത്തായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Cricket, Mahendra Singh Dhoni, World Cup, England, India, Fans cracks down on MS Dhoni after he advises against DRS call despite replays showing it was out .