Follow KVARTHA on Google news Follow Us!
ad

അടിച്ചു പൂസായി സ്റ്റേഷനില്‍ തെറിവിളിയും പൂരപ്പാട്ടും, പടക്കം പൊട്ടിക്കലും; കലാവിരുത് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഉയര്‍ന്ന പോലീസുകാരന് സസ്‌പെന്‍ഷന്‍

അടിച്ചു പൂസായി സ്റ്റേഷനില്‍ തെറിവിളിയും പൂരപ്പാട്ടും, പടക്കം പൊട്ടിക്കലും, കലാവിരുത് Social Network, News, Video, Humor, Police, Suspension, Kerala,
കഴക്കൂട്ടം: (www.kvartha.com 29.06.2019) അടിച്ചു പൂസായി സ്റ്റേഷനില്‍ തെറിവിളിയും പൂരപ്പാട്ടും, പടക്കം പൊട്ടിക്കലും, കലാവിരുത് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഉയര്‍ന്ന പോലീസുകാരന് സസ്‌പെന്‍ഷന്‍. മംഗലപുരം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജി.ബി. ബിജുവാണ് കഥാനായകന്‍. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ വിജയിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഒന്നു മിനുങ്ങണമെന്നു തോന്നിയതിനെ തുടര്‍ന്നാണ് ബിജു സാധനം ലേശം അകത്താക്കിയത്. എന്നാല്‍ അകത്തു ചെന്നപ്പോള്‍ ലൊക്കേഷന്‍ സ്വന്തം ഓഫീസ് ആണെന്നോ, അത് മംഗലപുരം പോലീസ് സ്റ്റേഷന്‍ ആണെന്നോ ഉള്ള ബോധമൊന്നും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ കോലിയക്കോടുകാരനായ ജി.ബി. ബിജു ഓര്‍ത്തില്ല.

Drunken policeman in Mangalapuram police station, Social Network, News, Video, Humor, Police, Suspension, Kerala

തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ബിജു സ്വന്തം കാറില്‍ ഓഫീസിനു മുന്നിലെത്തി പടക്കം പൊട്ടിച്ചു. പിന്നെ, കാറിലിരുന്ന് പൂസായി. വീട്ടിലേക്കു മടങ്ങുംവഴി കാര്‍ ഒരു വണ്ടിയില്‍ ഇടിച്ചു. ഇത് ചോദ്യംചെയ്ത വാഹന ഉടമയോട് ഒന്നാന്തരം പോലീസ് ഭാഷയില്‍ നാലു നല്ല വര്‍ത്തമാനം പറഞ്ഞു. ബഹളം കേട്ട് നാട്ടുകാര്‍ കൂടിയപ്പോഴാണ് കഥാനായകന്‍ മംഗലപുരം സ്‌റ്റേഷനിലെ പോലീസുകാരനാണെന്നും മദ്യപിച്ചിട്ടുണ്ടെന്നും അറിഞ്ഞത്.

ഇതോടെ വിവരം സ്റ്റേഷനിലെത്തി. സഹപ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തി ബിജുവിനെ പൊക്കി ഓഫീസിലെത്തിച്ചു. അതിനിടെ, പോലീസുകാരെ തട്ടിമാറ്റി ബിജു പുറത്തിറങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നെ കാണാന്‍ കഴിഞ്ഞത് ബിജുവിന്റെ ഒന്നൊന്നര പ്രകടനമായിരുന്നു. തെറിവിളി, നിലത്തുകിടന്ന് കളമെഴുത്തും പാട്ടും.... സംഭവം നിമിഷങ്ങള്‍ക്കകം സമൂഹ മാധ്യമത്തിലെത്തി. ബിജുവിന്റെ കലാവിരുതുകള്‍ വൈറലോടു വൈറലാകുകയും ചെയ്തു.

ഇതുസംബന്ധിച്ച് മംഗലപുരം എസ്.എച്ച്.ഒ തന്‍സിം അബ്ദുള്‍ സമദ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ബിജുവിനെതിരെ വിസ്തരിച്ചുള്ള വകുപ്പുകളാണ് ചുമത്തിയത്. മദ്യപിച്ച് വണ്ടിയോടിച്ചു, പോലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി, സ്റ്റേഷനു മുന്നില്‍ പടക്കം പൊട്ടിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് ബിജുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പോകുന്ന പോക്കില്‍ റൂറല്‍ എസ്.പി ബി. അശോക് കുമാര്‍ സസ്‌പെന്‍ഷന്‍ ഓര്‍ഡറും കൈയ്യില്‍ കൊടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Drunken policeman in Mangalapuram police station, Social Network, News, Video, Humor, Police, Suspension, Kerala.