നല്ല ഭാവിക്കായി കുഞ്ഞിനെ കൊല്ലണമെന്ന് ജ്യോത്സ്യന്‍; പറഞ്ഞുതീരുന്നതിനു മുമ്പുതന്നെ ഒരു മാസം പ്രായമായ കുഞ്ഞിനെ കഴുത്തു ഞെരിച്ചുകൊന്ന് പിതാവ്; പ്രതി അറസ്റ്റില്‍; കൊലയ്ക്ക് പ്രേരിപ്പിച്ചത് പെണ്‍കുട്ടി ജനിച്ചതിലുള്ള അതൃപ്തി

നല്ല ഭാവിക്കായി കുഞ്ഞിനെ കൊല്ലണമെന്ന് ജ്യോത്സ്യന്‍; പറഞ്ഞുതീരുന്നതിനു മുമ്പുതന്നെ ഒരു മാസം പ്രായമായ കുഞ്ഞിനെ കഴുത്തു ഞെരിച്ചുകൊന്ന് പിതാവ്; പ്രതി അറസ്റ്റില്‍; കൊലയ്ക്ക് പ്രേരിപ്പിച്ചത് പെണ്‍കുട്ടി ജനിച്ചതിലുള്ള അതൃപ്തി

ചിക്ക് മംഗലൂര്‍: (www.kvartha.com 20.06.2019) നല്ല ഭാവിക്കായി കുഞ്ഞിനെ കൊല്ലണമെന്ന ജ്യോത്സ്യന്റെ വാക്കുകേട്ട് ഒരു മാസം പ്രായമായ കുഞ്ഞിനെ കഴുത്തു ഞെരിച്ചുകൊന്ന പിതാവ് അറസ്റ്റില്‍. തന്നെ കൊലയ്ക്ക് പ്രേരിപ്പിച്ചത് പെണ്‍കുട്ടി ജനിച്ചതിലുള്ള അതൃപ്തിയാണെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.

കര്‍ണാടകയിലെ ചിക്ക് മംഗലൂരിലെ ബുച്ചനഹള്ളി കവല്‍ വില്ലേജില്‍ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുഞ്ഞിന്റെ അമ്മ സുപ്രീത പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറംലോകം അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ പിതാവ് ഹസന്‍ ജില്ലയിലെ നരസിപുര വില്ലേജിലെ മഞ്ജുനാഥ് ഭോവിയെ പോലീസ് അറസ്റ്റ് ചെയ്തു.

Chikkamagaluru: Father strangles one month-old baby girl to death, News, Local-News, Murder, Crime, Criminal Case, Police, Arrested, Hospital, Complaint, National

ഒരു വര്‍ഷം മുമ്പാണ് മഞ്ജുനാഥ് സുപ്രീതയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് പെണ്‍കുഞ്ഞ് ജനിച്ചതിനെ ചൊല്ലി ഭാര്യയും മഞ്ജുനാഥും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നാണ് വിവരം. പ്രസവ സംബന്ധമായ ശുശ്രൂഷയ്ക്ക് വേണ്ടി സുപ്രീത തന്റെ വീട്ടിലായിരുന്നു. അവിടെ എത്തിയ മഞ്ജുനാഥിന്റെ കയ്യില്‍ കുഞ്ഞിനെ ഏല്‍പിച്ച് സുപ്രീത തുണി കഴുകാന്‍ പോയ അവസരത്തിലാണ് കൊലപാതകം നടത്തിയത്.

ഈ അവസരത്തില്‍ സുപ്രീതയുടെ മാതാപിതാക്കള്‍ പുറം പണിക്കായി പോയിരുന്നു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഇയാള്‍ ഉറക്കം നടിച്ചു കിടന്നു. വീട്ടുജോലി കഴിഞ്ഞെത്തിയ ഭാര്യ കാണുന്നത് മൂക്കില്‍ നിന്നും രക്തം വന്ന നിലയിലുള്ള കുഞ്ഞിനെയാണ്. ഉടനെ മഞ്ജുനാഥിനെ വിളിച്ചുണര്‍ത്തി കുഞ്ഞുമായി ആശുപത്രിയിലെത്തി.

കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടര്‍ പോലീസില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മഞ്ജുനാഥിനെ സംശയം തോന്നിയ ഭാര്യ സുപ്രീത ചിക്ക മംഗലൂരു പോലീസില്‍ പരാതി നല്‍കി. ചോദ്യം ചെയ്യലില്‍ മഞ്ജുനാഥ് കുറ്റം സമ്മതിച്ചു. തന്നെ കൊലയ്ക്ക് പ്രേരിപ്പിച്ച ജ്യോത്സ്യനെക്കുറിച്ചും ഇയാള്‍ പോലീസിനോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chikkamagaluru: Father strangles one month-old baby girl to death, News, Local-News, Murder, Crime, Criminal Case, Police, Arrested, Hospital, Complaint, National.
ad