Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ പോലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി; സേനയിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്ന് പിണറായി വിജയന്‍, ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കണം, തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദേശം

കേരള പോലീസില്‍ അടുത്തിടെയുണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി Kerala, News, Police, Custody, Murder, Case, Pinarayi vijayan, Chief Minister, Thiruvananthapuram, Chief Minister Pinarayi Vijayan against Kerala Police force
തിരുവനന്തപുരം: (www.kvartha.com 30.06.2019) കേരള പോലീസില്‍ അടുത്തിടെയുണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പീരുമേട് കസ്റ്റഡി മരണ കേസിന്റെ പശ്ചാത്തലത്തിലാണ് പോലീസിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി അഭിപ്രായ പ്രകടനം നടത്തിയത്. തെറ്റ് ചെയ്യുന്ന പോലീസുകാരെ സംരക്ഷിക്കില്ലെന്നും ഇത്തരം സാഹചര്യങ്ങളില്‍ കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


പീരുമേട് കസ്റ്റഡി മരണം അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്. പ്രതിപക്ഷം പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. 177 മത്സ്യത്തൊഴിലാളികള്‍ കോസ്റ്റല്‍ പൊലീസ് വാര്‍ഡന്മാരായി ചുമതലയേല്‍ക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ പാടില്ലാത്തതൊന്നും പോലീസ് സേനയില്‍ സംഭവിക്കരുത്. ആരെങ്കിലും തെറ്റ് ചെയ്താല്‍ അവരെ സംരക്ഷിക്കില്ല. എന്നാല്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസില്‍ നടക്കുന്ന ചില കാര്യങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സേനയിലെ ചില കാര്യങ്ങള്‍ വേദനിപ്പിക്കുന്നതാണ്. സ്വന്തം താത്പര്യങ്ങള്‍ അതേപടി പ്രകടിപ്പിക്കേണ്ട സ്ഥലമല്ല പോലീസ്. തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെന്നാണ് സര്‍ക്കാര്‍ നയം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Police, Custody, Murder, Case, Pinarayi vijayan, Chief Minister, Thiruvananthapuram, Chief Minister Pinarayi Vijayan against Kerala Police force