സൗമ്യയുടെ സംസ്‌ക്കാരം വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലെത്തിയശേഷം; കഴുത്തിലേറ്റത് 15 സെന്റിമീറ്റര്‍ ആഴത്തിലുള്ള വെട്ട്

ആലപ്പുഴ: (www.kvartha.com 17.06.2019) ശനിയാഴ്ച സുഹൃത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്പാകരന്റെ (34) മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഓച്ചിറയിലെ സ്വകാര്യആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

ലിബിയയിലുള്ള ഭര്‍ത്താവ് സജീവന്‍ ബുധനാഴ്ച നാട്ടിലെത്തിയതിന് ശേഷമാകും സംസ്‌കാരം. സൗമ്യയെ കൊലപ്പെടുത്തിയ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 60 ശതമാനത്തിനു മുകളില്‍ പൊള്ളലുണ്ട്.

Ajaz had thrashed and poured petrol on Saumya earlier too, reveals her mother, Alappuzha, News, Dead Body, Medical College, Injured, Murder, Trending, Crime, Criminal Case, Kerala.

ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അനീഷ് വി.കോര, മാവേലിക്കര സി.ഐ പീറ്റര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ വള്ളികുന്നം എസ്.ഐ ഷൈജു ഇബ്രാഹിം സൗമ്യയുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കി.

കഴുത്തില്‍ 15 സെന്റിമീറ്റര്‍ ആഴത്തില്‍ വെട്ടേറ്റിട്ടുണ്ടെന്ന് കണ്ടെത്തി. ഡോ. ശ്രീദേവിയുടെ നേതൃത്വത്തില്‍ ഡോ. അനൂപ്, ഡോ. ദീപ്തി എന്നിവരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ബന്ധുക്കളും ജില്ലാ പഞ്ചായത്ത് അംഗം കെ.പി.ശ്രീകുമാര്‍, ക്ലപ്പന പഞ്ചായത്ത് പ്രസിഡന്റ് പി.എം.ഇക്ബാല്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ajaz had thrashed and poured petrol on Saumya earlier too, reveals her mother, Alappuzha, News, Dead Body, Medical College, Injured, Murder, Trending, Crime, Criminal Case, Kerala.
Previous Post Next Post