റോഡ് ഷോയ്ക്കിടെ ബിജെപി സ്ഥാനാര്‍ഥി സണ്ണി ഡിയോളിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; ബോളിവുഡ് താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗുരുദാസ്പൂര്‍: (www.kvartha.com 13.05.2019) ബോളിവുഡ് താരവും ഗുരുദാസ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സണ്ണി ഡിയോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ അപകടത്തില്‍പ്പെട്ടു. വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. സണ്ണി ഡിയോള്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അമൃത്‌സര്‍ -ഗുരുദാസ് പൂര്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്.

എതിര്‍ദിശയില്‍ തെറ്റായി വന്ന കാറിടിച്ച് സണ്ണി ഡിയോള്‍ സഞ്ചരിച്ച കാറിന്റെ ടയറുപൊട്ടുകയും നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയുമായിരുന്നു. റോഡ് ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഏഴാം ഘട്ടത്തിലാണ് ഗുരുദാസ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.Keywords: National, News, Actor, Car accident, Bollywood, Cinema, Road, Film, BJP, Sunny Deol’s convoy met with an accident in Punjab’s Gurdaspur.

Previous Post Next Post