» » » » » » » » » » » » കശ്മീരില്‍ മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായി; താഴ്‌വരയില്‍ പ്രക്ഷോഭം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു, ശ്രീനഗര്‍-ബരാമുള്ള ഹൈവേ പ്രതിഷേധക്കാര്‍ അടപ്പിച്ചു, ആരോപണ വിധേയനായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്

ശ്രീനഗര്‍: (www.kvartha.com 13.05.2019) കശ്മീര്‍ താഴ്വരയില്‍ മൂന്ന് വയസ്സുകാരി ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് നടന്ന പ്രക്ഷോഭം ശക്തമായി തുടരുന്നു. ആയിരങ്ങള്‍ തെരുവിലിറങ്ങിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടച്ചിട്ടു. കശ്മീര്‍ താഴ്വരയിലെ സുംബാലിലെ ത്രെഹ്ഗം എന്ന സ്ഥലത്താണ് സംഭവം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അയല്‍വാസിയായ ചെറുപ്പക്കാരന്‍ മിഠായി നല്‍കി പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.

ശ്രീനഗര്‍-ബരാമുള്ള ഹൈവേ പ്രക്ഷോഭകര്‍ അടപ്പിച്ചു.ശ്രീനഗര്‍, ബന്ദിപോറ ജില്ലകളില്‍ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചു.

National, Kashmir, Jammu, News, Molestation, Girl, Child, school, Youth, Police, Protests erupt in Kashmir Valley against molestation of 3-year-old

ആരോപണ വിധേയനായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാല്‍ അറസ്റ്റിലായ യുവാവിന് പ്രായപൂര്‍ത്തിയായോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു. പ്രതിയുടെ വയസ്സ് തെളിയിക്കുന്ന രേഖകളില്‍ കൃത്രിമം കാണിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം കത്വയില്‍ എട്ടു വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് കശ്മീരിനെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ പ്രധിഷേധം കരുത്താര്‍ജ്ജിക്കാനാണ് സാധ്യത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Kashmir, Jammu, News, Molestation, Girl, Child, school, Youth, Police, Protests erupt in Kashmir Valley against molestation of 3-year-old

About kvarthaksd

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal