» » » » » » » » » » » നിനക്കൊരു സര്‍പ്രൈസുണ്ട്, കണ്ണുകള്‍ അടച്ച് കൈനീട്ടൂ; കത്തികൊണ്ട് ഭാര്യയുടെ വിരലുകള്‍ അറുത്തുമാറ്റി; പ്രവാസി ഭര്‍ത്താവ് ഭാര്യയോടു ചെയ്തത് കൊടുംക്രൂരത; കാരണം തന്നോട് പറയാതെ ഡിഗ്രിക്ക് ചേര്‍ന്നതിന്

ബംഗ്ലാദേശ്: (www.kvartha.com 13.05.2019) പ്രവാസിയായ ഭര്‍ത്താവ് ഭാര്യയുടെ കൈവിരലുകള്‍ അറുത്തുമാറ്റി. തന്നെ അറിയിക്കാതെ ഡിഗ്രി പഠനത്തിന് പോയതിനാണ് ഭര്‍ത്താവ് ഭാര്യയുടെ കൈവിരലുകള്‍ മുറിച്ചത്. ബംഗ്‌ളാദേശിലാണ് സംഭവം. 21 കാരിയായ ഹവ്വ അക്തര്‍ എന്ന യുവതിയുടെ വിരലുകളാണ് ഭര്‍ത്താവ് റാഫിഖുല്‍ ഇസ്ലാം മുറിച്ചത്.


പ്രവാസ ജീവിതത്തിലായിരുന്ന റാഫിഖുല്‍ ഇസ്ലാം നാട്ടില്‍ വന്നപ്പോഴാണ് ഭാര്യ ബിരുദ പഠനത്തിന് പോകുന്നതറിഞ്ഞത്. തനിക്ക് ഒരു സര്‍പ്രൈസുണ്ടെന്നും കണ്ണുകളച്ച് കൈ നീട്ടണമെന്നും ഭര്‍ത്താവ് ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. കണ്ണുകളടച്ച് കൈനീട്ടിയ ഹവ്വ അക്തറിന്റെ വിരലുകള്‍ ഭര്‍ത്താവ് വെട്ടിയെടുക്കുകയായിരുന്നു.


മുറിച്ചശേഷം വിരലുകള്‍ കുപ്പത്തൊട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് പിന്നീട് കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാതിക്കാനാണ് ഇയള്‍ വിരലുകള്‍ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചത്.   ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്.


Keywords: News, Husband, Finger, Wife, Arrested, Police, Case, Bangladesh, World, Bangladesh man 'admits' cutting off wife's fingers.

About kvartha web

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal