» » » » » » » » » » ട്രോളന്മാരെ വെല്ലുവിളിച്ച് രണ്ടാം ദിവസവും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ധിതാവേശത്തോടെ വീടുകളില്‍ കയറി ഭക്ഷണം കഴിച്ച സുരേഷ് ഗോപിക്ക് മീന്‍ മുള്ള് വില്ലനായി; തൊണ്ടയില്‍ മുള്ള് തുളഞ്ഞുകയറിയ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: (www.kvartha.com 17.04.2019) ഉച്ച ഭക്ഷണത്തിനിടെ തൊണ്ടയില്‍ മീന്‍ മുള്ള് തുളഞ്ഞുകയറിയ തൃശൂര്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ തീരദേശ മേഖലയില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടയിലാണ് സംഭവം. ചട്ടിയില്‍ നിന്ന് മീനെടുത്ത് മുഴുവനോടെ വിഴുങ്ങിയ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മുള്ള് തറയ്ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഉച്ച സമയങ്ങളില്‍ വീടുകളില്‍ കയറിച്ചെന്ന് ഭക്ഷണം കഴിക്കുന്ന സുരേഷ് ഗോപിയുടെ പുത്തന്‍ തെരഞ്ഞെടുപ്പ് പരീക്ഷണം വാര്‍ത്ത ട്രോളന്മാര്‍ക്ക് ചാകര സമ്മാനിച്ചിരുന്നു.


എന്നാല്‍ ട്രോളന്മാരെ വെല്ലുവിളിച്ച് ബുധനാഴ്ച്ചയും വര്‍ദ്ധിതാആവേശം കാണിക്കുന്നതിനിടയിലാണ് തൊണ്ടയില്‍ മീന്‍ കുടുങ്ങിയത്. ചട്ടിയില്‍ നിന്ന് മുഴുവനോടെ മീന്‍ വിഴുങ്ങിയതോടെ മുള്ള് വില്ലനായി.
വെള്ളം കുടിച്ചും ചോറ് കഴിച്ചും, പഴം വിഴുങ്ങിയും മുള്ള് പോവാതിരിന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് മുള്ള് നീക്കം ചെയ്ത ശേഷമാണ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടികള്‍ പുനരാരംഭിച്ചത്.

Keywords: Kerala, Thrissur, News, Election, Politics, Trending, BJP, Suresh Gopi, Fish Bone Blocked in Throat; Suresh Gopi Hospitalized

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal