Follow KVARTHA on Google news Follow Us!
ad

ആദ്യ വനിതാ പ്രസിഡന്റ്; സ്ലോവാക്യയ്ക്ക് ഇത് ചരിത്ര നിമിഷം

സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി സൂസന കാപുതോവ തെരഞ്ഞെടുക്കപ്പെട്ടത് Europe, News, World, Election, President, Lady, Politics
ബ്രാറ്റിസ്ലാവ: (www.kvartha.com 31.03.2019) സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി സൂസന കാപുതോവ തെരഞ്ഞെടുക്കപ്പെട്ടത് ചരിത്ര നിമിഷമാകുന്നു. കാപുതോവ 58 ശതമാനം വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഉന്നത നയതന്ത്രജ്ഞനും ഭരണപക്ഷ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ മാറോസ് സെഫ്‌കോവികിനെ പരാജയപ്പെടുത്തിയാണ് രാഷ്ട്രീയത്തില്‍ മുന്‍ പരിചയം പോലുമില്ലാത്ത അഴിമതി വിരുദ്ധ സ്ഥാനാര്‍ഥിയും അഭിഭാഷകയുമായ കാപുതോവയുടെ വിജയം. 42 ശതമാനം വോട്ടുകളാണ് സെഫ്‌കോവികിന് ലഭിച്ചത്.

സ്ലോവാക്യന്‍ പാര്‍ലമെന്റില്‍ ഒരു സീറ്റു പോലുമില്ലാത്ത ലിബറല്‍ പ്രോഗ്രസീവ് സ്ലോവാക്യ പാര്‍ട്ടിയുടെ അംഗമാണ് കാപുതോവ. 14 വര്‍ഷത്തോളം നീണ്ട അനധികൃത ലാന്‍ഡ്ഫില്‍ കേസിലൂടെ ശ്രദ്ധനേടിയ അഭിഭാഷകയാണ് കാപുതോവ. വിവാഹ ബന്ധം വേര്‍പെടുത്തിയ അവര്‍ രണ്ടു കുട്ടികളുടെ അമ്മയുമാണ്. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമെന്നായിരുന്നു തെരഞ്ഞെടുപ്പിനെ കാപുതോവ വിശേഷിപ്പിച്ചിരുന്നത്.


Keywords: Suzana Caputova elected Slovakia's first female president, Europe, News, World, Election, President, Lady, Politics.