Follow KVARTHA on Google news Follow Us!
ad

സൂര്യാഘാതമേറ്റ് പുരയിടത്തില്‍ കെട്ടിയിരുന്ന ദിവസവും 24 ലിറ്റര്‍ പാല്‍ കറക്കുന്ന പശു ചത്തു

കീരിക്കാട് പത്തിയൂര്‍ക്കാല തിരുവിന്നാല്‍ വീട്ടില്‍ രാജേന്ദ്രന്റെ എച്ച് എഫ് സങ്കര ഇനത്തില്‍പ്പെട്ടAlappuzha, News, Kerala, Animals, Death
പത്തിയൂര്‍: (www.kvartha.com 31.03.2019) കീരിക്കാട് പത്തിയൂര്‍ക്കാല തിരുവിന്നാല്‍ വീട്ടില്‍ രാജേന്ദ്രന്റെ എച്ച് എഫ് സങ്കര ഇനത്തില്‍പ്പെട്ട പശുവാണ് ചത്തത്. കഴിഞ്ഞ ദിവസം പശുവിനെ കുളിപ്പിച്ച് വെള്ളവും തീറ്റയും നല്‍കിയ ശേഷം തൊഴുത്ത് വൃത്തിയാക്കുവാന്‍ വേണ്ടി പശുവിനെ രാജേന്ദ്രന്‍ തന്റെ പുരയിടത്തില്‍ അഴിച്ചു കെട്ടി. തൊഴുത്ത് വൃത്തിയാക്കിയ ശേഷം പശുവിനെ അഴിക്കുവാന്‍ ചെല്ലുമ്പോഴാണ് വായില്‍ നിന്നും നുരയും പതയും വന്ന് താഴെവീണ നിലയില്‍ അനക്കമില്ലാതെ കിടക്കുന്ന പശുവിനെക്കണ്ടത്.

ഉടന്‍ തന്നെ രാജേന്ദ്രന്‍ പത്തിയൂര്‍ക്കാല മൃഗാശുപത്രിയില്‍ എത്തി ഡോ. മാധുരിയെ വിവരം അറിയിച്ചതനുസരിച്ച് ഡോ. എത്തി പരിശോധനയ്ക്കു ശേഷം സൂര്യാഘാതമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ദിവസവും രണ്ടു നേരമായി 24 ലിറ്റര്‍ പാല്‍ ചുരത്തുന്ന പശുവാണ് ചത്തത്. ഇതു കൂടാതെ മറ്റ് 4 പശുക്കളും രണ്ട് കിടാങ്ങളും ഇവിടെ ഉണ്ട്. പശുക്കളില്‍ നിന്നും ലഭിക്കുന്ന പാല്‍ പത്തിയൂര്‍ക്കാല ക്ഷീരോല്‍പാദക സഹകരണസംഘത്തിലാണ് കൊടുക്കുക. സംഘത്തിലെ മുന്‍ ബോര്‍ഡ് മെമ്പര്‍ കൂടിയാണ് രാജേന്ദ്രന്‍.

Sunburn; Cattle deaths keep state on high alert, Alappuzha, News, Kerala, Animals, Death

സഹകരണ സംഘത്തില്‍ 2018 വര്‍ഷത്തില്‍ 4000 ലിറ്റര്‍ പാല്‍ നല്‍കി എന്ന ബഹുമതിയും രാജേന്ദ്രന്റെ പേരിലുള്ളതാണ്. കഴിഞ്ഞ 20 വര്‍ഷമായി രാജേന്ദ്രന്‍ പശു വളര്‍ത്തല്‍ തുടങ്ങിയിട്ട്. പശുവില്‍ നിന്നു കിട്ടുന്ന ആദായം കൊണ്ടാണ് രാജേന്ദ്രന്‍ കുടുംബത്തെ പോറ്റുന്നത്. ഏക മകള്‍ സ്നേഹ കായംകുളം സെന്റ് മേരീസ് എച്ച്എസ് 9ാം ക്ലാസ് വിദ്യാര്‍ത്ഥിനി. ഭാര്യ കുഞ്ഞുമോളാണ് പശു പരിപാലനത്തില്‍ രാജേന്ദ്രനെ സഹായിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sunburn; Cattle deaths keep state on high alert, Alappuzha, News, Kerala, Animals, Death.