Follow KVARTHA on Google news Follow Us!
ad

കേരളത്തിന് അനുയോജ്യം മീഡിയനിലെ സൈക്കിള്‍ പാതകള്‍: പെഡല്‍ ഫോഴ്‌സ്

സ്ഥല പരിമിധിയുള്ള കേരളത്തിലെ ഹൈവേകളില്‍ മീഡിയനുകള്‍ Kochi, News, Passengers, Auto & Vehicles, Lifestyle & Fashion, Kerala
കൊച്ചി: (www.kvartha.com 27.02.2019) സ്ഥല പരിമിധിയുള്ള കേരളത്തിലെ ഹൈവേകളില്‍ മീഡിയനുകള്‍ പുനക്രമീകരിച്ച് സൈക്കിള്‍ പാത നിര്‍മാണം സാധ്യമാണെന്ന് തൃപ്പൂണിത്തുറയിലെ സൈക്കിള്‍ യാത്രക്കാരുടെ കൂട്ടായ്മയായ പെഡല്‍ഫോഴ്‌സ്.

മൂന്നു മുതല്‍ അഞ്ചു മീറ്റര്‍ വീതിയില്‍ മീഡിയന്‍ നിലവിലുള്ള വൈറ്റില ഇടപ്പള്ളി ബൈപ്പാസില്‍ പൈലറ്റ് പ്രോജക്ട് എന്ന രീതിയില്‍ മീഡിയന്‍ പുനക്രമീകരിച്ച് സൈക്കിള്‍ പാത നിര്‍മിക്കണം എന്ന ആവശ്യവുമായി വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് പെഡല്‍ഫോഴ്‌സ് അംഗങ്ങള്‍ വെളുപ്പിന് ആറു മണിക്ക് ശ്രദ്ധക്ഷണിക്കല്‍ സൈക്കിള്‍ യാത്ര നടത്തി.

Thousands pedal out in support of Space for Cycling, Kochi, News, Passengers, Auto & Vehicles, Lifestyle & Fashion, Kerala

വിദേശ രാജ്യങ്ങളില്‍ മീഡിയനുകളില്‍ സൈക്കിള്‍ പാതകള്‍ നിലവിലുണ്ടെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ റോഡിന് ഇരുവശത്തുമായി നിര്‍മിച്ച സൈക്കിള്‍ പാതകളില്‍ കാലക്രമേണ മോട്ടോര്‍ വാഹനങ്ങള്‍ പാര്‍ക്കിംഗിനായി കൈയ്യടക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനാല്‍ മീഡിയനുകളിലെ സൈക്കിള്‍ പാതകളാണ് കേരളത്തിന് കൂടുതല്‍ അനുയോജ്യം എന്നും പുതിയ തീരദേശപാതയിലും കൊച്ചി സിറ്റിയിലും സൈക്കിള്‍ പാതകള്‍ വരാന്‍ പോകുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്നും യാത്രയ്ക്ക് നേതൃത്വം നല്‍കിയ പെഡല്‍ഫോഴ്‌സ് സ്ഥാപകന്‍ ജോബി രാജു കണ്ടനാട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thousands pedal out in support of Space for Cycling, Kochi, News, Passengers, Auto & Vehicles, Lifestyle & Fashion, Kerala.