Follow KVARTHA on Google news Follow Us!
ad

കേരളത്തിനും അഭിമാനിക്കാം; പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമയാന സംഘത്തില്‍ മലയാളിയും

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരെ New Delhi, News, Politics, Militants, Trending, Pakistan, National,
ന്യൂഡല്‍ഹി: (www.kvartha.com 27.02.2019) ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരെ കൂട്ടക്കുരുതി ചെയ്തതിന് കഴിഞ്ഞദിവസം പാകിസ്ഥാന് മേല്‍ കനത്ത തിരിച്ചടി നടത്തിയ വ്യോമയാന സംഘത്തില്‍ മലയാളിയും.

1971ന് ശേഷം ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്ഥാനില്‍ കടന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ മൂന്ന് ക്യാമ്പുകളാണ് ബോംബാക്രമണത്തില്‍ ചുട്ടെരിച്ചത്. പാകിസ്ഥാനെ കിടിലം കൊള്ളിച്ച ഇന്ത്യന്‍ ആക്രമണത്തില്‍ 325 ഭീകരര്‍ കൊല്ലപ്പെട്ടു.

Malayali officer lead IAF terrorist camp attack, New Delhi, News, Politics, Militants, Trending, Pakistan, National

കാര്‍ഗില്‍ യുദ്ധസമയത്തുപോലും അതിര്‍ത്തി ലംഘിക്കാന്‍ കൂട്ടാക്കാത്ത സൈന്യം ഇതാദ്യമായാണ് അതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന് ശക്തമായി തിരിച്ചടി നല്‍കുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു തിരിച്ചടി ഇത് ആദ്യമായിരിക്കും. ഈ തിരിച്ചടിയിലും മിന്നലാക്രമണത്തിലും നമ്മള്‍ മലയാളികള്‍ക്കും അഭിമാനിക്കാം. കാരണം പാകിസ്ഥാനെ പാഠം പഠിപ്പിച്ച ഈ ഓപ്പറേഷന്‍ ചുക്കാന്‍ പിടിക്കാന്‍ മലയാളി ഉദ്യോഗസ്ഥനായ എയര്‍ മാര്‍ഷല്‍ സി.ഹരികുമാറിന്റെ (എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്) കൈകളും ഉണ്ടായിരുന്നു.

ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴിയില്‍ കുടുംബാംഗമായ സി. ഹരികുമാര്‍ നേതൃത്വം നല്‍കുന്ന പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡ് ആണ് ആക്രമണത്തിന്റെ സമഗ്ര പദ്ധതി തയാറാക്കിയത്. ഡെല്‍ഹി ആസ്ഥാനമായുള്ള കമാന്‍ഡിനാണ് പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമസുരക്ഷാ ചുമതലയുണ്ടായിരുന്നത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ സൈന്യത്തിന് തിരിച്ചടിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം കേന്ദ്രസര്‍ക്കാര്‍ നല്‍കിയതോടെ വ്യോമസേന ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് ഭീകരാക്രമണ കേന്ദ്രങ്ങളില്‍ സൂക്ഷ്മ മിസൈലാക്രമണം നടത്താന്‍ കഴിവുള്ള സ്‌ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്. അതേസമയം, തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പാക്ക്, ചൈന അതിര്‍ത്തികളില്‍ ഇന്ത്യന്‍ സേന പടയൊരുക്കം ശക്തമാക്കി. പാക്കിസ്ഥാനു പിന്തുണയുമായി വടക്ക്, കിഴക്കന്‍ അതിര്‍ത്തികളില്‍ ചൈനയും വെല്ലുവിളിയുയര്‍ത്തിയേക്കുമെന്ന കണക്കുകൂട്ടലില്‍ ദ്വിമുഖ ആക്രമണം നേരിടുന്നതിനുള്ള ഒരുക്കമാണ് ഇന്ത്യ നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali officer lead IAF terrorist camp attack, New Delhi, News, Politics, Militants, Trending, Pakistan, National.