ദൂരദര്‍ശന്റെ അവസാനത്തെ ശേഷിപ്പും പാലായില്‍ നിന്ന് വിട വാങ്ങി

പാലാ : (www.kvartha.com 31.01.2019) ഇന്നത്തെ ഭൂതല സംപ്രേക്ഷണം സമാപിച്ചിരിക്കുന്നു. അടുത്ത സംപ്രേക്ഷണം നാളെ രാവിലെ 6 ന് ഈ വാക്കുകള്‍ കേട്ട പാലാക്കാരുടെ ഉള്ളില്‍ നാളെ എന്തായിരിക്കും എന്ന ആകാംക്ഷ ഉണ്ടായിരുന്നു. പിറ്റേന്ന് ടൗണിലേക്കിറങ്ങുമ്പോള്‍ സ്വന്തം വീട്ടിലിരുന്നു കൊണ്ട് ലോകത്തു നടക്കുന്ന കാര്യങ്ങള്‍ തങ്ങളുടെ മുന്‍പിലേക്കെത്തിക്കുന്ന ടവറിലേക്ക് ആരാധനയോടെ നോക്കുമായിരുന്നു.

പാലാക്കാരായ പല പരിചിതരുടേയും മുഖങ്ങള്‍ ടെലിവിഷനില്‍ കാണാമായിരുന്നു. പാലായില്‍ നടന്ന പല ദേശീയ കായിക മത്സരങ്ങളും റിപ്പോര്‍ട്ട് ചെയ്യുവാന്‍ ദൂരദര്‍ശന്‍ ടീം തന്നെ എത്തുമായിരുന്നു. വോളീബോള്‍, നീന്തല്‍ മത്സരങ്ങള്‍ ആണ് ഇതില്‍ പ്രധാനം. അന്ന് ചെറുതായിട്ടെങ്കിലും മുഖം കാണിച്ച പലരും പാലായിലുണ്ടായിരുന്നു. അന്ന് ടിവി യില്‍ ചിത്രങ്ങള്‍ തെളിഞ്ഞില്ലെങ്കില്‍ ആന്റിന തിരിക്കുന്നു അല്‍പം കൂടി ഉയരത്തില്‍ കെട്ടുന്നു അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍.

The last residue of Doordarshan was bought from Palai, News, Television, Report, Tallest Tower, Kerala

ഈ ചിത്രങ്ങള്‍ തെളിയുവാനുള്ള സിഗ്‌നലുകള്‍ ആന്റിനയിലേക്ക് വന്ന് കൊണ്ടിരുന്നത് ദൂരദര്‍ശന്‍ പല പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടവറുകളില്‍ നിന്നായിരുന്നു. പാലായിലും അത്തരത്തിലൊരു ടവര്‍ സ്ഥാപിച്ചിരുന്നു. കാല്‍ നൂറ്റാണ്ട് മുന്‍പ് പാലാ മുന്‍സിപ്പാലിറ്റി ഓഫീസിനു സമീപമുള്ള കോപ്ലക്‌സിനു മുകളിലായിരിന്നു ടവര്‍ സ്ഥാപിച്ചിരുന്നത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടവറിനോടനുബന്ധിച്ച് എട്ടു മണിക്കൂര്‍ വീതം ജോലി ചെയ്തിരുന്ന ആറോളം ജീവനക്കാരുമുണ്ടായിരുന്നു. ശാസ്ത്രം പുരോഗമിച്ചപ്പോള്‍ ആന്റിനകളുടെ സ്ഥാനം ഡിഷ്, കേബിള്‍ തുടങ്ങിയവ ന്യൂജെനുകള്‍ കയ്യടക്കി. ആന്റിനകള്‍ ആക്രി വ്യാപാരികളുടെ ഗോഡൗണുകളില്‍ പഴയകാലമോര്‍ത്ത് കിടന്നു.

കാലം പോയതോടെ ടവറുകളുടെ പ്രവര്‍ത്തനം ദൂരദര്‍ശന്‍ നിറുത്തി. പ്രവര്‍ത്തനം നിറുത്തി കഴിഞ്ഞും ശേഷിപ്പായി കൂറ്റന്‍ ടവറിന്റെ അവശിഷ്ടങ്ങള്‍ നിലകൊണ്ടിരുന്നു. ആ ശേഷിപ്പും പൊളിച്ച് ദൂരദര്‍ശന്‍ ടവര്‍ പാലായോടു വിടപറഞ്ഞു.


Keywords: The last residue of Doordarshan was bought from Palai, News, Television, Report, Tallest Tower, Kerala.
Previous Post Next Post