Follow KVARTHA on Google news Follow Us!
ad

സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചതിന് മകന്‍ അമ്മയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; സംഭവം പുറത്തായത് 6 മാസത്തിനുശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍; 30 വര്‍ഷം തടവ്

സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചതിന് മകന്‍ അമ്മയെ കൊന്ന് കഷണങ്ങളാക്കി school, News, Mother, Murder, Police, Arrested, Court, Life Imprisonment, hospital, Suicide Attempt, World, Crime, Criminal Case,
ഹോണോലുലു: (www.kvartha.com 15.01.2019) സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചതിന് മകന്‍ അമ്മയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. സംഭവം പുറത്തായത് കൊല നടന്ന് ആറുമാസത്തിനുശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍. കേസില്‍ 28കാരനായ മകന്‍ യുവെ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി 30 വര്‍ഷം തടവിന് ശിക്ഷിച്ചു.

ഹവായിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണു ലിയു യുന്‍ ഗോങ് എന്ന സ്ത്രീയെ മകന്‍ യു വെയ് ഗോങ് കൊലപ്പെടുത്തിയത്. 2016 സെപ്റ്റംബറിലാണു സംഭവം. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.എന്നാല്‍ കൊലപാതക വിവരം ആരും അറിഞ്ഞില്ല.

Son Sentenced for Killing, Dismembering Mom in Hawaii, School, News, Mother, Murder, Police, Arrested, Court, Life Imprisonment, Hospital, Suicide Attempt, World, Crime, Criminal Case

കൊല നടന്ന് ആറുമാസത്തിനുശേഷം 2017ല്‍ ആത്മഹത്യയ്ക്കു ശ്രമിച്ച യു വെയ് താന്‍ അമ്മയെ കൊലപ്പെടുത്തിയതായി പോലീസിനെ അറിയിക്കുകയായിരുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച യു വെയ്‌യെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ അമ്മ എവിടെയെന്ന് പോലീസ് ചോദിച്ചപ്പോള്‍ ഫ്രിഡ്ജിലുണ്ടെന്നായിരുന്നു മറുപടി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ലിയുവിനെ കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയും മറ്റു ശരീരഭാഗങ്ങളുമായി ഏഴ് കവറുകളിലാണ് മൃതദേഹം വച്ചിരുന്നത്.

തന്നെ സ്‌കളില്‍ പോകാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ അമ്മയെ കൊന്നുവെന്നാണ് യുവെയ് പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. തലയ്‌ക്കേറ്റ ഗുരുതരമായ മുറിവാണു മരണകാരണമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ അമ്മയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവെയ് പറഞ്ഞിട്ടുണ്ട്.

ഹവായിയിലെ ഒരു സ്പായില്‍ ജോലി ചെയ്യുകയായിരുന്നു ലിയു യുന്‍. എന്നാല്‍ ദിവസങ്ങളോളം ജോലിക്കെത്താത്തതിനെ തുടര്‍ന്ന് കടയുടമ യുവെയ്‌യെ വിളിച്ചു വിവരം ചോദിച്ചിരുന്നു. എന്നാല്‍ ലിയു സമീപ ദ്വീപിലേക്കു പോയിരിക്കുകയാണെന്നും മാസങ്ങള്‍ക്കു ശേഷമേ തിരിച്ചുവരികയുള്ളൂവെന്നും യുവെയ് അറിയിച്ചുവെന്ന് അവര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

അതേസമയം യുവെയ് അമ്മയെ കൊല്ലാന്‍ പ്രേരിപ്പിച്ച കാരണം വ്യക്തമല്ലെന്ന് ബന്ധുക്കള്‍ കോടതിയില്‍ പറഞ്ഞു. ഇരുവരും തമ്മില്‍ നല്ല സ്‌നേഹബന്ധത്തിലായിരുന്നുവെന്നും അവര്‍ പറയുന്നു.


Keywords: Son Sentenced for Killing, Dismembering Mom in Hawaii, School, News, Mother, Murder, Police, Arrested, Court, Life Imprisonment, Hospital, Suicide Attempt, World, Crime, Criminal Case.