» » » » » » » » » വിവാഹവേദിയില്‍ നിന്ന് വരന്റെ കൈപിടിച്ച് വധു നേരെ പോയത് സര്‍വകലാശാല പരീക്ഷയെഴുതാന്‍

വെള്ളറട: (www.kvartha.com 11.01.2019) വിവാഹവേദിയില്‍ നിന്ന് വരന്റെ കൈപിടിച്ച് വധു നേരെ പോയത് സര്‍വകലാശാല പരീക്ഷയെഴുതാന്‍. വിവാഹം കഴിഞ്ഞ് വിരുന്നുസല്‍ക്കാരം നടക്കുന്നതിനിടയില്‍ നിന്നാണ് അലങ്കരിച്ച വിവാഹവണ്ടിയില്‍ വധൂവരന്മാര്‍ പരീക്ഷാകേന്ദ്രത്തിലെത്തിയത്.

പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളജിലെ അഞ്ചാം സെമസ്റ്റര്‍ ബികോം വിദ്യാര്‍ഥിനിയും കിളിയൂര്‍ മിശിഹാ നഗര്‍ എസ്എസ് ഭവനില്‍ ജെ.സൈമന്റെയും സ്വര്‍ണമ്മയുടെയും മകളായ എസ്.എസ്.അച്ചുവാണ് വിവാഹം കഴിഞ്ഞയുടനെ പരീക്ഷാഹാളിലെത്തിയത്.

Newlywed bride writes exam minutes after wedding, Marriage, Religion, Examination, Student, Local-News, News, Kerala

അഞ്ചുമരംകാല മൈലകുന്ന് അയിന്‍ നിവാസില്‍ ഷീന്‍പ്രസാദുമായുള്ള അച്ചുവിന്റെ വിവാഹം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആയിരുന്നു. വിവാഹ തീയതി കുറിക്കുമ്പോള്‍ പത്താംതീയതി പരീക്ഷ ഇല്ലായിരുന്നു. വിവാഹം നിശ്ചയിച്ച ശേഷമാണ് പരീക്ഷ ഏഴാം തീയതിയില്‍നിന്നു പത്തിലേയ്ക്കു മാറ്റിയ വിവരമറിഞ്ഞത്.

കിളിയൂര്‍ ഉണ്ണി മിശിഹാ ദേവാലയത്തിലായിരുന്നു വിവാഹം. തുടര്‍ന്ന് വെള്ളറടയിലെ ഹാളില്‍ നടന്ന വിരുന്നുസല്‍ക്കാരത്തിനിടയില്‍ വരനെയും കൂട്ടി വധു പരീക്ഷയ്‌ക്കെത്തുകയായിരുന്നു. 1.30ന് ആരംഭിച്ച പരീക്ഷയ്ക്ക് 1.45ന് എത്തിയാണ് അച്ചു എഴുതിയത്. അച്ചു പരീക്ഷയെഴുതാന്‍ തുടങ്ങിയപ്പോള്‍ സുഹൃത്തുക്കളോടൊപ്പം വിരുന്നു സല്‍ക്കാര വേദിയിലേയ്ക്കു മടങ്ങിയ ഷീന്‍പ്രസാദ് വൈകിട്ട് തിരിച്ചെത്തി ഭാര്യയെ കൂട്ടിക്കൊണ്ടു വീട്ടിലേയ്ക്കു പോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Newlywed bride writes exam minutes after wedding, Marriage, Religion, Examination, Student, Local-News, News, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal