സംസ്ഥാനത്ത് ഈ വര്‍ഷം രണ്ട് ദുരന്തമുണ്ടായെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്; ഒന്ന് പ്രളയം, രണ്ട്, ശബരിമലയിലെ സുപ്രീം കോടതി വിധിക്ക് ശേഷം നടന്ന പ്രക്ഷോഭം

തിരുവനന്തപുരം: (www.kvartha.com 31.01.2019) സംസ്ഥാനത്ത് ഈ വര്‍ഷം രണ്ട് ദുരന്തമുണ്ടായെന്ന് ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് .

Kerala finance minister Thomas Issac presents budget for 2019-2020, Thiruvananthapuram, Budget meet, Budget, Thomas Issac, Sabarimala Temple, Education, Health, Banking, Technology, Insurance, Kerala, Business, News

ഒന്ന് പ്രളയവും രണ്ട് ശബരിമലയിലെ സുപ്രീം കോടതി വിധിക്ക് ശേഷം നടന്ന പ്രക്ഷോഭവുമാണെന്നും അദ്ദേഹം വിശദീകരിച്ചു. തന്റെ ബഡ്ജറ്റ് അവതരണ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ധനമന്ത്രിയുടെ ബഡ്ജറ്റ് അവതരണം പുരോഗമിക്കുകയാണ്.

പ്രധാന പ്രഖ്യാപനങ്ങള്‍;

ആരോഗ്യം

*താലൂക്കാശുപത്രികളില്‍ ട്രോമാകെയര്‍, ഡയാലിസിസ് യൂണിറ്റുകള്‍

*ഇന്‍ഷ്വര്‍ ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഒരുലക്ഷംവരെ കമ്പനികള്‍ നേരിട്ട് നല്‍കും

*ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കും.

*നാലു ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

*ലോട്ടറി വരുമാനവും പദ്ധതിക്കായി ഉപയോഗിക്കും.

*ജീവിത ശൈലി രോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവയുടെ ചികിത്സക്ക് അഞ്ച് ലക്ഷം രൂപ വരെ നല്‍കും.

*ഇന്‍ഷുറന്‍സ് എടുക്കുന്ന എല്ലാവര്‍ക്കും ആനുകൂല്യം.

*നിര്‍ധനരുടെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും.

*പഞ്ചായത്തുകള്‍ തോറും ആരോഗ്യസേന

*200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും.

*പകല്‍ മുഴുവന്‍ ഒ.പി പ്രവര്‍ത്തിക്കും

*എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും.

പൊതുവിദ്യാഭ്യാസം

*പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രസക്തിയേറി

*അധ്യാപകര്‍ക്ക് പരിശീലന പദ്ധതി

*സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്ക് രണ്ടര ലക്ഷം കുട്ടികള്‍ അധികമായെത്തി.

*94 ശതമാനവും മറ്റ് സ്‌കൂളുകളില്‍ നിന്ന് ടി.സി വാങ്ങി എത്തിയവര്‍

*സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി

സ്ത്രീ ശാക്തീകരണം

*സ്ത്രീ ശാക്തീകരണത്തിന് 1420 കോടി

*കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും

*കുടുംബശ്രീ വിപുലീകരണത്തിന് 1000 കോടി

*കുടുംബശ്രീക്കായി നാല് പ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചു

*പുതിയ ആറ് സേവന മേഖലകള്‍ കൂടി,

പ്രവര്‍ത്തനം ഇവന്റ് മാനേജ്‌മെന്റും കെട്ടിട നിര്‍മാണം

*25,000 സ്ത്രീകള്‍ക്ക് വരുമാനം ലഭിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും

4 ശതമാനം പലിശക്ക് 3500 കോടി വായ്പ.

കേരളബാങ്ക്

*സഹകരബാങ്കുകള്‍ ചേര്‍ന്ന് കേരളബാങ്ക് രൂപീകരിക്കും

*കേരളത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് ശ്യംഗലയാവും കേരളബാങ്ക്

*റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നിയമനിര്‍മാണം ഉടന്‍ നടത്തും.

*ചട്ടങ്ങള്‍ പാലിച്ച് സഹകരണ ബാങ്കുകളുടെ ലയനം

*പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കും

പ്രവാസി

*വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

*തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് സാന്ത്വനം പദ്ധതിയിലൂടെ പുതിയ വരുമാന മാര്‍ഗം ഉറപ്പാക്കും

*പ്രവാസി സംരംഭകര്‍ക്ക് പലിശ സബ്‌സിഡിക്ക് 15 കോടി

*പ്രവാസികളുടെ വിവിധ പദ്ധതികള്‍ക്കായി 81 കോടി

ടൂറിസം

*ടൂറിസം മേഖലകള്‍ നവീകരിക്കും

*പ്രളയം തളര്‍ത്തിയ ടൂറിസം മേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കും

*സ്‌പൈസ്സ് ഹെറിറ്റേജ് റൂട്ടുകള്‍

*വിദേശപങ്കാളിത്തം ഉറപ്പാക്കും , കൊച്ചിയില്‍ വിദേശരാജ്യങ്ങളെ ഉള്‍പ്പെടുത്തി സെമിനാര്‍ സംഘടിപ്പിക്കും

*കേരള ബോട്ട് ലീഗ് തുടങ്ങും.

*സ്‌പൈസ് റൂട്ട് പദ്ധതി നടപ്പാക്കും.

ഗതാഗതം

*ഇലക്ട്രിക് ബസ് വ്യാപകമാക്കും

*തലസ്ഥാനത്ത് ഇലക്ട്രിക് ബസ് മാത്രമാക്കും

*ഉള്‍നാടന്‍ ജലഗതാഗത പാത നവീകരണം പൂര്‍ത്തിയാക്കും

*585 കി.മീ നീളത്തില്‍ ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത 2020 ഓടെ പൂര്‍ത്തീകരിക്കും

*തെക്ക് വടക്ക് റെയില്‍വേപാത

*പൊതുമരാമത്തിന് 1637കോടി

*6000 കിലോമീറ്റര്‍ റോഡ് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നിര്‍മ്മിക്കും

*പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകള്‍

*തിരുവനന്തപുരം - കാസര്‍കോട് സമാന്തര റയില്‍പാത നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും

*515 കിലോ മീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപ ചെലവ്.

ഊര്‍ജ്ജം

*ആശുപത്രികളിലും സ്‌കൂളികളിലും സൗരോര്‍ജ പാനലുകള്‍.

*വൈദ്യുതി സംരക്ഷണത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കും

*എല്‍ഇഡി ബല്‍ബുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും.

*വൈദ്യുതി ക്ഷമത കുറഞ്ഞ ഉപകരണങ്ങള്‍ മാറ്റും.

*പഴയ ബള്‍ബുകള്‍ മാറ്റി വാങ്ങാന്‍ സഹായം നല്‍കും

*എല്‍ ഇ ഡി ബള്‍ബുകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി നല്‍കും

പൊതുമേഖല

*പൊതുമേഖലാ വികസനത്തിന് 299 കോടി രൂപ

*സ്വകാര്യനിക്ഷേപത്തെ അകമഴിഞ്ഞു സ്വീകരിക്കുന്നു

*സംസ്ഥാനത്തെ 20 പൊതുമേഖല സ്ഥാപനങ്ങള്‍ ലാഭത്തില്‍

തീരമേഖല

*ഓഖി പാക്കേജ് വിപുലീകരിക്കും

*മുട്ടത്തറ മോഡല്‍ ഫ് ളാറ്റുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍മിക്കും

*ലൈഫ് മിഷനില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിക്കും

*പുലിമുട്ടുകള്‍ നിര്‍മിക്കും

*ഫിഷിംഗ് ഹാര്‍ബറുകള്‍ നവീകരിക്കാന്‍ 50 കോടി

*പരപ്പനങ്ങാടി ഹാര്‍ബര്‍ നിര്‍മ്മാണം കിഫ്ബി ഏറ്റെടുക്കും

*70 ഫിഷ് മാര്‍ക്കറ്റുകള്‍ നവീകരിക്കും

*തീരമേഖലയിലെ സ്‌കൂളുകള്‍ കിഫ്ബി ഏറ്റെടുക്കും

*തീരദേശത്തെ താലൂക്കാശുപത്രികള്‍ നവീകരിക്കും

*900 കോടിരൂപ തീരദേശ വികസനത്തിനായി മാറ്റിവയ്ക്കും

*തീരത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും.

*ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവച്ചു

*മല്‍സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ.

*കൊല്ലത്ത് ബോട്ട് ബിംല്‍ഡിംഗ് യാര്‍ഡ്

കാര്‍ഷിക മേഖല


*1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു.

*കുട്ടനാട്ടില്‍ താറാവ് ബ്രീഡിങ് ഫാം തുടങ്ങാന്‍ 16 കോടി,

*വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി.

*കുരുമുളക് കൃഷിക്ക് 10 കോടി, പൂകൃഷിക്ക് അഗ്രി സോണ്‍

*കേരഗ്രാമം പദ്ധതിയില്‍ പെടുത്തി കേര കൃഷി വ്യാപിപ്പിക്കും

*പത്ത് ലക്ഷം തെങ്ങിന്‍തൈകള്‍ വെച്ചുപിടിപ്പിക്കും

*പത്ത് ലക്ഷം തെങ്ങിന്‍തൈകള്‍ നട്ടുവളര്‍ത്തും

*കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പണം നല്‍കും

*അന്തര്‍ദ്ദേശീയ നിലവാരമുള്ള റൈസ്പാര്‍ക്ക് പാലക്കാട് സ്ഥാപിക്കും

*നെല്ല്, അരിയും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ നിര്‍മിക്കും

*റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കും, ഇതിനായി 500 കോടി വകയിരുത്തി

*200 ഏക്കറില്‍ കോട്ടയത്ത് റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പാര്‍ക്ക് നിര്‍മിക്കും

*സിയാല്‍ മാതൃകയില്‍ വന്‍കിട ടയര്‍നിര്‍മ്മാണ ഫാക്ടറിയെ ഈ പാര്‍ക്കില്‍ കൊണ്ട് വരും

*തോട്ടപ്പള്ളി സ്പില്‍വേ അഴവും വീതിയും കൂട്ടാന്‍ 49 കോടി.

*ഒരു വര്‍ഷമെങ്കിലും സ്പില്‍ വേ തുറന്നുവെച്ച് ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കണം.

നവകേരളത്തിന് 25 പദ്ധതികള്‍

നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍. റീബില്‍ഡ് കേരള, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്

*എല്ലാ ജില്ലകളിലും വനിതാ മതില്‍ സ്മാരകം

*വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാഡമി മുന്‍ കൈയ്യെടുക്കും.

*പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി അധിക സഹായം

*ശബരിമല പ്രക്ഷോഭം സംസ്ഥാനത്തെ രണ്ടാം ദുരന്തം

*തിരുവനന്തപുരത്ത് നവോത്ഥാനത്തെക്കുറിച്ച് സമഗ്രമായി പഠിക്കാന്‍ മ്യൂസിയം

*കേരളം പുനര്‍നിര്‍മാണത്തിന്റെ ഘട്ടത്തില്‍

*പ്രളയ പുനര്‍നിര്‍മാണത്തിന് വേണ്ടത്ര കേന്ദ്രസഹായം ലഭിച്ചില്ല

*കേന്ദ്രം അധികം വായ്പ അനുവദിക്കണം

*സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala finance minister Thomas Issac presents budget for 2019-2020, Thiruvananthapuram, Budget meet, Budget, Thomas Issac, Sabarimala Temple, Education, Health, Banking, Technology, Insurance, Kerala, Business, News.
Previous Post Next Post