സിപിഎം ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തരേസ ജോണിനെതിരെ പ്രതികാര നടപടി? പദവിയില്‍ നിന്ന് നീക്കാന്‍ ശ്രമം; പകരം നിയമനവുമില്ല

തിരുവനന്തപുരം: (www.kvartha.com 31.01.2019) സിപിഎം ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തരേസ ജോണിനെതിരെ സര്‍ക്കാരിന്റെ പ്രതികാര നടപടിയെന്ന് ആക്ഷേപം. പദവിയില്‍ നിന്ന് നീക്കാന്‍ ശ്രമം നടക്കുന്നതായും കുറച്ചുകാലത്തേക്ക് പകരം നിയമനം നല്‍കില്ലെന്നുമാണ് സൂചന.

ചൈത്രയ്ക്ക് ഇനി ക്രമസമാധാന ചുമതല നല്‍കരുതെന്ന നിര്‍ദേശം പാര്‍ട്ടി നേതൃത്വം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണറിയുന്നത്. ചൈത്രയ്ക്ക് ഇപ്പോള്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ കുറയ്ക്കാനും സാധ്യതയുണ്ട്.

പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസിലെ പ്രതിയെ അന്വേഷിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തിലാണ് ഡിസിപിയായിരുന്ന ചൈത്ര തെരേസ ജോണിനെതിരെ നടപടിക്കു സാധ്യതയേറുന്നത്.

 CPM Office raid; Govt try to action against ACP Chaitra, Thiruvananthapuram, News, Politics, CPM, Raid, Office, Lady police, Police Station, Court, Kerala

അതേസമയം, ചൈത്രയ്‌ക്കെതിരേ സിപിഎം കോടതിയെ സമീപിച്ചേക്കുമെന്നും വിവരമുണ്ട്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ചൈത്രയ്‌ക്കെതിരേ കടുത്ത നടപടി വേണമെന്ന അഭിപ്രായമാണ് സിപിഎം ജില്ലാസംസ്ഥാന നേതൃത്വങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്.

വനിതാ സെല്‍ എസ്പിയായിരുന്ന ചൈത്രയ്ക്കു തിരുവനന്തപുരം ഡിസിപിയുടെ താത്കാലിക ചുമതല നല്‍കിയിരിക്കവെയാണ് സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയത്.

Keywords: CPM Office raid; Govt try to action against ACP Chaitra, Thiruvananthapuram, News, Politics, CPM, Raid, Office, Lady police, Police Station, Court, Kerala.
Previous Post Next Post