4 വയസുകാരിയായ മകളെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ കേസില്‍ റാണിയുടെ ഇരട്ടജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

കൊച്ചി: (www.kvartha.com 31.01.2019) നാല് വയസുകാരിയായ മകളെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ കേസില്‍ ചോറ്റാനിക്കര സ്വദേശിനി റാണിയുടെ ഇരട്ടജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. പോക്‌സോ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതിയും പെണ്‍കുട്ടിയുടെ അമ്മയുമായ റാണി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി വന്നത്.
Kochi, Kerala, News, High Court, High Court of Kerala, Chotanikkara murder case: HC upheld Rani's life imprisonment

ചോറ്റാനിക്കര അമ്പാടിമലയില്‍ 2013 ഒക്ടോബറിലാണു സംഭവം. ഭര്‍ത്താവ് ജയിലിലായതിനാല്‍ റാണി അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളില്‍ മൂത്തയാളാണു കൊല്ലപ്പെട്ടത്.

രഞ്ജിത്തുമായുള്ള രഹസ്യബന്ധത്തിനു കുട്ടി തടസമായതിനാല്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലയ്ക്കുശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു.

കേസിലെ ഒന്നാം പ്രതി രഞ്ജിത്തിന് വധ ശിക്ഷയായിരുന്നു എറണാകുളം പോക്‌സോ കോടതി വിധിച്ചത്. മൂന്നാം പ്രതി തിരുവാണിയൂര്‍ ബേസിലിന് ഇരട്ട ജീവപര്യന്തവുമായിരുന്നു ശിക്ഷ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, High Court, High Court of Kerala, Chotanikkara murder case: HC upheld Rani's life imprisonment 
Previous Post Next Post