Follow KVARTHA on Google news Follow Us!
ad

വനിതാ മതില്‍ വന്‍മതിലാക്കാന്‍ കേരളമൊരുങ്ങി

ചരിത്രം കുറിക്കുന്ന വനിതാ മതിലിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പുതുവത്സര ദിനത്തില്‍ ചരിത്രം കുറിക്കാന്‍ കേരളമൊരുങ്ങി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വെള്ളKerala, Thiruvananthapuram, News, Women, Human Wall, CPM, Government, Kerala Ready to host for women wall
തിരുവനന്തപുരം: (www.kvartha.com 30.12.2018) ചരിത്രം കുറിക്കുന്ന വനിതാ മതിലിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പുതുവത്സര ദിനത്തില്‍ ചരിത്രം കുറിക്കാന്‍ കേരളമൊരുങ്ങി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വെള്ളയമ്പലം വരെ ദേശീയപാതയില്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്‍ അക്ഷരാര്‍ഥത്തില്‍ 'വന്‍ മതിലാകും'. 55 ലക്ഷത്തിലേറെ പേര്‍ അണിനിരക്കും. നവോഥാന സംരക്ഷണത്തിനായുള്ള കേരള ജനതയുടെ ഐക്യകാഹളമാകും മതില്‍. നവോഥാന സംരക്ഷണ സമിതിയിലെ 174 സംഘടനകള്‍ക്ക് പുറമെ കേരളത്തിലെ ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ, സാമൂഹ്യ, മത, സമുദായ, സന്നധ സാംസ്‌കാരിക, മഹിളാ സംഘടനകളെല്ലാം വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത മുന്നൊരുക്കങ്ങളാണ് സംസ്ഥാനത്തുടനീളം നടന്നുവരുന്നത്. 70 ലക്ഷത്തിലധികം വീടുകളിലായി കാല്‍ ലക്ഷത്തോളം സ്‌ക്വാഡുകള്‍ സന്ദര്‍ശനം നടത്തി സന്ദേശമെത്തിച്ചു. 7000 ത്തിലധികം വനിത പ്രചരണ ജാഥകളാണ് പര്യടനം നടത്തിയത്.

ഇവകൂടാതെ ഇരുചക്രവാഹന ജാഥകള്‍, യോഗങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങി ഒട്ടേറെ അനുബന്ധ പരിപാടികളും നടന്നു. ഗായകരും കായിക താരങ്ങളും സിനിമാതാരങ്ങളുമടക്കം നിരവധി പ്രമുഖര്‍ പ്രചരണത്തിനിറങ്ങി. വനിതാ മതില്‍ വിജയിപ്പിക്കാന്‍ ജനങ്ങളാകെ ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്ന കാഴ്ചയാണ് എല്ലായിടത്തും. നാടും നഗരവുമെല്ലാം ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാനായി കാത്തിരിക്കുകയാണ്. കൂടുതല്‍ സംഘടനകള്‍ വനിതാ മതിലിന് പിന്തുണയുമായി എത്തുന്നുണ്ട്.

ജനുവരി ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ദേശീയ പാതയില്‍ വനിതാ മതിലില്‍ പങ്കെടുക്കാനെത്തുന്നവര്‍ അണിനിരക്കും. 3.45 ന് ട്രയല്‍ വനിതാ മതില്‍, നാലിന് വന്‍മതില്‍ തീര്‍ക്കും. 4.15 വരെ തുടരും. ഇതിനിടെ നവോത്ഥാന സംരക്ഷണ പ്രതിജ്ഞ ലക്ഷങ്ങള്‍ ഏറ്റു ചൊല്ലും. തുടര്‍ന്ന് പ്രധാന കേന്ദ്രങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, മഹിളാ നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍, സാഹിത്യ സാംസ്‌കാരിക സമുദായ നേതാക്കള്‍ പങ്കെടുക്കും.


Keywords: Kerala, Thiruvananthapuram, News, Women, Human Wall, CPM, Government, Kerala Ready to host for women wall