Follow KVARTHA on Google news Follow Us!
ad

മൃണാള്‍ സെന്‍ അന്തരിച്ചു

കൊല്‍ക്കത്ത: (www.kvartha.com 30-12-2018) വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95മ് വയസില്‍ കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.National, Mrinal Sen
കൊല്‍ക്കത്ത: (www.kvartha.com 30-12-2018) വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95മ് വയസില്‍ കൊല്‍ക്കത്തയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. ദേശീയ അന്തര്‍ ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള സെന്‍ സത്യജിത് റേയുടേയും റിഥ്വിക് ഘട്ടകിന്റേയും സമകാലീനനാണ്.

ഞായറാഴ്ച രാവിലെ 10.30ഓടെയായിരുന്നു അന്ത്യം. ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഭാഗമായ ഫരീദ്പൂരില്‍ 1923 മേയ് 14നായിരുന്നു ജനനം.  ഊര്‍ജ്ജതന്ത്രം പഠിക്കാനായാണ് സെന്‍ കൊല്‍ക്കത്തയിലെത്തിയതെങ്കിലും യാദൃശ്ചീകമായി സിനിമയിലേയ്ക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു.

National, Mrinal Sen

രാത്ത് ഭോരെ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 1955ലായിരുന്നു ഇത്. നീല്‍ അകാഷെര്‍ നീച്ചേ, ബൈശേ ശ്രാവണ്‍, ഭുവന്‍ ഷോം, അകലെര്‍ സന്ധനെ തുടങ്ങി നിരവധി ചിത്രങ്ങള്‍ സെന്നിന്റേതായിട്ടുണ്ട്. 1983ല്‍ രാജ്യം പത്മ ഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 998 മുതല്‍ 2003 വരെ പാര്‍ലമെന്റില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Tributes for the icon have started pouring in on social media. President Ram Nath Kovind called his death a loss to world cinema.

Keywords: National, Mrinal Sen