​ക്രെ​ഡി​റ്റ് ​കാ​ർ​ഡ് ​വി​വ​ര​ങ്ങ​ൾ​ ​ഇ​ന്റ​ർ​നെ​റ്റി​ൽ​ ​വി​ല്പ​ന​യ്ക്ക്; ബാങ്കുകളുടേയും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടേയും യോഗം വിളിപ്പിച്ച് പോലീസ്

തി​രു​വ​ന​ന്ത​പു​രം​:​ (www.kvartha.com 29.12.2018) ​കൂ​ട്ട​ത്തോ​ടെ​ ​ചോ​ർ​ന്ന​ ​ക്രെ​ഡി​റ്റ് ​കാ​ർ​ഡ് ​വി​വ​ര​ങ്ങ​ൾ​ ​ഇ​ന്റ​ർ​നെ​റ്റി​ൽ​ ​വി​ല്പ​ന​യ്ക്ക് ​വ​ച്ച​ അതീവ ഗുരുതരമായ​​ സാ​ഹ​ച​ര്യ​ത്തിൽ​​ ​ ​എ​ല്ലാ​ ​ബാ​ങ്കു​ക​ളു​ടെ​യും​ ​സൈ​ബ​ർ​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​യോ​ഗം​ വിളിപ്പിച്ച് പോലീസ്. ​ജ​നു​വ​രി​ ​ര​ണ്ടി​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് വെച്ചാണ് യോഗം നടക്കുന്നത്.

അതേസമയം ​ക്രെ​ഡി​റ്റ്,​ ​ഡെ​ബി​റ്റ് ​കാ​ർ​ഡ് ​വി​വ​ര​ങ്ങ​ൾ​ ​ഒ​രു​ത​ര​ത്തി​ലും​ ​ചോ​രാ​തി​രി​ക്കാ​ൻ​ ​സോ​ഫ്‌​റ്റ്‌​വെ​യ​റി​ൽ​ ​കൂ​ടു​ത​ൽ​ ​സു​ര​ക്ഷാ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് ​ബാ​ങ്കു​ക​ളോ​ട് ​നി​ർ​ദ്ദേ​ശി​ക്കു​മെ​ന്നും​ ​ഇ​തി​ന്റെ​ ​മാ​തൃ​ക​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്നും​ ​ഐ.​ജി​ ​മ​നോ​ജ് ​എ​ബ്ര​ഹാം​ ​​പ​റ​ഞ്ഞു.

Credit card fraud Kerala police to take action, Thiruvananthapuram, News, Business, Technology, Protection, Bank, Banking, Police, Cheating, Kerala

ബാ​ങ്കു​ക​ളു​ടെ​ ​ഡേ​റ്റാ​ബേ​സി​ൽ​ ​നി​ന്നാ​ണ് ​അ​ക്കൗ​ണ്ടു​ട​മ​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ചോ​രു​ന്ന​ത്.​ എന്നാല്‍ ​ഡേ​റ്റാ​ബേ​സി​ൽ​ ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​ചോ​ർ​ന്ന​ത് ​മ​ന​സി​ലാ​ക്കി​യാ​ലും​ ​ബാ​ങ്കു​ക​ൾ​ ​പു​റ​ത്തു​ ​പ​റ​യി​ല്ല.​ ​അ​ക്കൗ​ണ്ടി​ലെ​ ​പ​ണം​ ​സം​ര​ക്ഷി​ക്കു​ന്ന​ ​ബാ​ങ്കു​ക​ൾ,​ ​വി​വ​ര​ങ്ങ​ൾ​ ​ചോ​രു​ന്ന​ത് ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കും.​ ​കാ​ർ​ഡ് ​മാ​റ്റാ​നോ​ ​പാ​സ്‌​വേ​ർ​ഡ് ​പു​തു​ക്കാ​നോ​ ​ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ​നി​ർ​ദ്ദേ​ശി​ക്കാ​റു​മി​ല്ല.​ ​ഡേ​റ്റാ​ ​ചോ​ർ​ന്നാ​ലും​ ​ത​ങ്ങ​ൾ​ക്ക് ​ന​ഷ്ട​മു​ണ്ടാ​വു​ന്നി​ല്ലെ​ന്ന​ ​മ​നോ​ഭാ​വ​മാ​ണ് ​ബാ​ങ്കു​ക​ൾ​ക്ക്.​

ഈ​ ​സു​ര​ക്ഷാ​പി​ഴ​വ് ​മു​ത​ലെ​ടു​ത്താ​ണ് ​ബാ​ങ്കിം​ഗ് ​ത​ട്ടി​പ്പു​ക​ൾ​ ​വ്യാ​പ​ക​മാ​വു​ന്ന​ത്.​ ​ഈ​ ​വീ​ഴ്ച​ക​ൾ​ ​ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ജനുവരി രണ്ടിന് ചേരുന്ന യോഗത്തില്‍ ​ബാ​ങ്കു​ക​ൾ​ക്ക് പോ​ലീ​സ് ​ക​ർ​ശ​ന​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കും.​ ​ത​ല​സ്ഥാ​ന​ത്തെ​ ​നൂ​റു​ക​ണ​ക്കി​ന് ​അ​ക്കൗ​ണ്ട് ​ഉ​ട​മ​ക​ളു​ടെ​ ​ക്രെ​ഡി​റ്റ് ​കാ​ർ​ഡ് ​വി​വ​ര​ങ്ങ​ളാ​ണ് ​ഡാ​ർ​ക്ക് ​നെ​റ്റ് ​വെ​ബി​ൽ​ ​വി​ല്പ​ന​യ്ക്ക് ​വ​ച്ചി​ട്ടു​ള്ള​ത്.

ക്രെ​ഡി​റ്റ് ​കാ​ർ​ഡി​ലേ​ക്കും​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും​ ​നു​ഴ​ഞ്ഞു​ക​യ​റി​ ​ല​ക്ഷ​ങ്ങ​ൾ​ ​ഊ​റ്റി​യെ​ടു​ക്കു​ന്ന​ ​ജാ​ർ​ഖ​ണ്ഡി​ലെ​ ​ജം​താ​ര​യി​ലെ​ ​ഹൈ​ടെ​ക്ക് ​കൊ​ള്ള​ക്കാ​രെ​ ​നേ​ര​ത്തേ​ ​സൈ​ബ​ർ​ഡോം​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഇ​വ​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ജാ​ർ​ഖ​ണ്ഡ് ​ഡി.​ജി.​പി​ക്കും​ ​റി​സ​ർ​വ് ​ബാ​ങ്കി​നും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നും​ ​കൈ​മാ​റി​യി​രു​ന്നു.​

​ബാ​ങ്ക് ​ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലെ​ ​ഗു​രു​ത​ര​മാ​യ​ ​സു​ര​ക്ഷാ​വീ​ഴ്ച​ക​ൾ​ ​ഉ​ട​ന​ടി​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ​ബാ​ങ്കു​ക​ളോ​ടും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​നാ​ല് ​ബാ​ങ്കു​ക​ൾ​ ​സു​ര​ക്ഷാ​ ​പി​ഴ​വു​ക​ൾ​ ​പ​രി​ഹ​രി​ച്ചു.​ ​ത​ല​സ്ഥാ​ന​ത്ത് ​കാ​ർ​ഡ് ​വി​വ​ര​ങ്ങ​ൾ​ ​ചോ​ർ​ത്തി​ ​പ​ണം​ ​ത​ട്ടി​യെ​ടു​ത്തെ​ന്ന​ ​പ​രാ​തി​ക​ളി​ൽ​ 150​ലേ​റെ​ ​കേ​സു​ക​ളാണ് നിലവിലുള്ളത്.

സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​ ​ഇ​-​കോ​മേ​ഴ്സ് ​വെ​ബ്സൈ​റ്റു​ക​ളി​ൽ​ ​നി​ന്ന് ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങു​ന്ന​തും​ ​ചെ​റി​യ​ ​തു​ക​യ്ക്കു​ ​പോ​ലും​ ​ക്രെ​ഡി​റ്റ് ​കാ​ർ​ഡു​പ​യോ​ഗി​ക്കു​ന്ന​തും​ ​വി​വ​ര​ങ്ങ​ൾ​ ​ചോ​രാ​നി​ട​യാ​ക്കു​മെ​ന്ന് ​ഐ.​ജി​ ​മ​നോ​ജ് ​എ​ബ്ര​ഹാം​ ​പ​റ​ഞ്ഞു.​ ​സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​ ​വെ​ബ്സൈ​റ്റു​ക​ളി​ൽ​ ​കാ​ർ​ഡ് ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​ക​രു​ത്.​ ​ഡോ​ട്ട് ​കോം​ ​എ​ന്ന് ​അ​വ​സാ​നി​ക്കു​ന്ന​ ​വെ​ബ്സൈ​റ്റു​ക​ളി​ൽ​ ​ക്രെ​ഡി​റ്റ് ​കാ​ർ​ഡു​പ​യോ​ഗി​ച്ച് ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങു​ന്ന​തി​ന് ​ഒ​റ്റ​ത്ത​വ​ണ​ ​പാ​സ്‌​വേ​ർ​ഡ് ​(​ഒ.​ടി.​പി​)​ ​ആ​വ​ശ്യ​മി​ല്ല.​ ​

തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സൈ​നി​ക​ ​വ​ക്താ​വ് ​ധ​ന്യാ​ ​സ​ന​ലി​ന്റെ​ ​ക്രെ​ഡി​റ്റ് ​കാ​ർ​ഡി​ൽ​ ​നി​ന്ന് ​പ​ണം​ ​ത​ട്ടി​യെ​ടു​ത്ത​ത് ​ഇ​ങ്ങ​നെ​യാ​ണ്.​ ​ഹോ​ട്ട​ൽ​ ​ബു​ക്കിം​ഗ് ​സൈ​റ്റു​ക​ളി​ലൂ​ടെ​യും​ ​കാ​ർ​ഡ് ​വി​വ​ര​ങ്ങ​ൾ​ ​ചോ​രു​ന്നു​ണ്ട്.​ ​ജ​ന​പ്രീ​തി​യു​ള്ള​ ​ഇ​-​കോ​മേ​ഴ്സ് ​വെ​ബ്സൈ​റ്റു​ക​ളു​ടെ​ ​സോ​ഫ്‌​റ്റ്‌​വെ​യ​റു​ക​ൾ​ ​താ​ര​ത​മ്യേ​ന​ ​സു​ര​ക്ഷി​ത​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍നിന്നു രക്ഷനേടാന്‍ ചില നിര്‍ദേശങ്ങളുമായി പോലീസും സൈബര്‍ വിദഗ്ധരും രംഗത്തെത്തിയിരിക്കയാണ്. ക്രെഡിറ്റ് കാര്‍ഡിലെ രാജ്യാന്തര ഇടപാടുകള്‍ക്കുള്ള സൗകര്യം തല്‍ക്കാലത്തേക്കെങ്കിലും റദ്ദാക്കുകയാണ് ഏറ്റവും നല്ലമാര്‍ഗമെന്നു വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. പണം നഷ്ടപ്പെട്ടാലുടന്‍ പോലീസില്‍ അറിയിച്ചാല്‍ തിരികെ നേടുന്നതിനായി ബാങ്കുകളുമായി ചേര്‍ന്ന് പ്രത്യേക സംവിധാനവും പോലീസ് പ്രവര്‍ത്തന സജ്ജമാക്കി.

ക്രെഡിറ്റ് കാര്‍ഡുകള്‍ ഓഫ് ചെയ്ത് വെക്കുന്നതിലൂടെ ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ കഴിയുമെന്നാണ് പോലീസ് പറയുന്നത്. പോ​ലീ​സി​ന്റെ​ ​ആ​വ​ശ്യ​ത്തെ​ ​തു​ട​ർ​ന്ന് ​എ​സ്.​ബി.​ഐ,​ ​എ​ച്ച്.​ഡി.​എ​ഫ്.​സി,​ ​ഐ.​സി.​ഐ.​സി.​ഐ​ ​ബാ​ങ്കു​ക​ൾ​ ​ക്രെ​ഡി​റ്റ്,​ ​ഡെ​ബി​റ്റ് ​കാ​ർ​ഡു​ക​ൾ​ ​ആ​പ്പ് ​വ​ഴി​ ​ഓ​ഫാ​ക്കാ​വു​ന്ന​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​പ്പോ​ൾ​ ​ആ​പ്പി​ലെ​ ​സ്വി​ച്ചി​ലൂ​ടെ​ ​കാ​ർ​ഡ് ​ഓ​ഫാ​ക്കാവുന്നതാണ്.

​ഓ​ഫാ​യി​രി​ക്കു​മ്പോ​ൾ​ ​സ്വ​ന്ത​മാ​യി​ ​എ.​ടി.​എ​മ്മി​ൽ​ ​നി​ന്ന് ​പ​ണ​മെ​ടു​ക്കാ​ൻ​ ​പോ​ലും​ ​ക​ഴി​യി​ല്ല.​ ​എ​ല്ലാ​ ​ബാ​ങ്ക് ​ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും​ ​ഈ​ ​സം​വി​ധാ​നം​ ​വ​രു​ന്ന​തോ​ടെ​ ​കാ​ർ​ഡു​ക​ൾ​ ​കൂ​ടു​ത​ൽ​ ​സു​ര​ക്ഷി​ത​മാ​യി​ ​മാ​റും.

കാ​ർ​ഡ് ​ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ​ഏറെ കരുതലുകള്‍ എടുക്കണം.​ ​എ​ല്ലാ​യി​ട​ത്തും​ ​കാ​ർ​ഡു​പ​യോ​ഗി​ച്ച് ​ഇ​ട​പാ​ട് നടത്തുന്നത് അത്ര സുഖമുള്ള ഏര്‍പാടല്ല. ​വി​ശ്വാ​സ്യ​ത​യു​ള്ള​ ​വെ​ബ്സൈറ്റുക​ളി​ലും​ ​സ്ഥാ​പ​ന​ങ്ങ​ളി​ലു​മേ​ ​കാ​ർ​ഡു​പ​യോ​ഗി​ക്കാ​വൂ.​ ​ചെ​റി​യ​ ​ഇ​ട​പാ​ടു​ക​ൾ​ക്ക് ​പ​ണം​ തന്നെ ​ന​ൽ​ക​ണം.​ ഇത്തരം കാര്യങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ല.

ഒരു ലക്ഷത്തിലേറെ മലയാളികളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക് നെറ്റിലേക്കു ചോര്‍ന്നുവെന്ന് ഉറപ്പായതോടെ ആരുടെ പണവും ഏതു നിമിഷവും നഷ്ടമായേക്കാമെന്ന സാഹചര്യമുണ്ട്. പക്ഷെ ആശങ്കപ്പെടാതെ ജാഗ്രത പുലര്‍ത്തിയാല്‍ തട്ടിപ്പില്‍നിന്നു രക്ഷനേടാനാവും. രാജ്യാന്തര വെബ്സൈറ്റുകളിലെ ഇടപാടില്‍ മാത്രമേ ഒടിപി നല്‍കാതെ പണം തട്ടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.

അതിനാല്‍ ബാങ്കുമായി ബന്ധപ്പെട്ട് ക്രെഡിറ്റ് കാര്‍ഡിലെ രാജ്യാന്തര ഇടപാടുകള്‍ നടത്താനുള്ള സൗകര്യം തല്‍കാലത്തേക്കു റദ്ദാക്കുകയാണ് ഏറ്റവും സുരക്ഷിതമാര്‍ഗം. പിന്നീട് ആവശ്യമുള്ളപ്പോള്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടാല്‍ ഈ സൗകര്യം വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാൻ കഴിയു‌മെന്നതിനാല്‍ നമ്മുടെ ആവശ്യങ്ങള്‍ നടക്കുകയും ചെയ്യും. ഇതിനൊപ്പം ഒടിപി ചോദിച്ച് ഒരു ബാങ്കില്‍നിന്ന് പോലും വിളിക്കില്ലെന്ന സത്യം മനസിലാക്കിയാല്‍ പണം സുരക്ഷിതമാക്കാം.

ക്രെഡിറ്റ് കാര്‍ഡിന്റെ ലിമിറ്റ് ചെറിയ തുകയായി നിജപ്പെടുത്തിയാല്‍ തട്ടിപ്പിന് ഇരയായാല്‍ പോലും വലിയ നഷ്ടമൊഴിവാക്കാം. പണം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അതുതിരിച്ചു കിട്ടാനുള്ള സംവിധാനവും പൊലീസ് ഒരുക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കടക്കം രാജ്യത്തെ എല്ലാ ബാങ്കുകളുമായുള്ള പ്രത്യേക ഗ്രൂപ്പുണ്ട്. പണം നഷ്ടമായെന്നു സന്ദേശമെത്തി രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ പോലീസിനെ അറിയിച്ചാല്‍ ഈ ഗ്രൂപ്പിലേക്കു കൈമാറും. തട്ടിപ്പുകാരുടെ കൈവശമെത്തും മുന്‍പ് തടയാനും തിരികെ ലഭിക്കാനും ഇത് സഹായകമായേക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Credit card fraud Kerala police to take action, Thiruvananthapuram, News, Business, Technology, Protection, Bank, Banking, Police, Cheating, Kerala.
Previous Post Next Post