Follow KVARTHA on Google news Follow Us!
ad

മകളെ പീഡിപ്പിച്ച പ്രതിക്ക് ജീവിതാവസാനം വരെ തടവ്; സംരക്ഷണം നല്‍കേണ്ട പിതാവ് തന്നെ ക്രൂരനായപ്പോള്‍ കോടതി യാതൊരു ദയയും കാണിച്ചില്ല, കേസന്വേഷിച്ച പോലീസിനും പ്രോസിക്യൂട്ടര്‍ക്കും അഭിനന്ദനം

മകളെ പീഡിപ്പിച്ച പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷ വിധിച്ചത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. സംരക്ഷണം നല്‍കേണ്ട പിതാവ് Kasaragod, Molestation, News, Accused, Father, Court, Imprisonment, Kerala, Court did not show any kindness; Orders Life long imprisonment for Molestation case accused
കാസര്‍കോട്: (www.kvartha.com 29.12.2018) മകളെ പീഡിപ്പിച്ച പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷ വിധിച്ചത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. സംരക്ഷണം നല്‍കേണ്ട പിതാവ് തന്നെ ക്രൂരനായി മാറുകയും പിഞ്ചുകുട്ടിയുടെ ജീവിതം കശക്കിയെറിയുകയും ചെയ്തത് കോടതിയുടെ കടുത്ത ശിക്ഷയ്ക്ക് കാരണമായി. യാതൊരു ദയാ ദാക്ഷിണ്യത്തിനും പ്രതി അര്‍ഹനല്ലെന്നും കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കി.

കുമ്പളയ്ക്ക് സമീപത്ത് താമസിക്കുന്ന യുവാവിനെയാണ് ജീവിതാവസാനം വരെ തടവിന് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. ഇതുകൂടാതെ പ്രതി 50,000 രൂപ പിഴയും അടയ്ക്കണം. 2018 ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ നാല് മണി മുതല്‍ 7.30 മണി വരെയും അതിന് മുമ്പുള്ള പല ദിവസങ്ങളിലും പ്രതി കുട്ടിയെ നിരന്തരം ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

കുമ്പള സി ഐ പ്രേംസദനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. കൃത്യമായ രീതിയില്‍ കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെയും കൃത്യമായ രീതിയില്‍ പ്രതിയുടെ കുറ്റകൃത്യം തെളിയിച്ച പ്രോസിക്യൂട്ടറെയും കോടതി പ്രത്യേകം അഭിനന്ദിച്ചു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്ക് കടുത്ത ശിക്ഷയായിരിക്കും ഏറ്റുവാങ്ങേണ്ടി വരികയെന്ന കൃത്യമായ സന്ദേശമാണ് കോടതി വിധിയിലൂടെ ഉണ്ടായിട്ടുള്ളത്. ഇക്കാര്യം കോടതി വിധിന്യായത്തിലും വ്യക്തമാക്കിയിട്ടുണ്ട്.

പീഡനത്തിനിരയായ കുട്ടി ഇപ്പോഴും നിര്‍ഭയ കേന്ദ്രത്തിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. ചെറുപ്രായത്തില്‍ തന്നെ ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വരികയും നിര്‍ഭയമായി പോലീസിനെ സമീപിച്ച് കുറ്റവാൡയെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്ന പെണ്‍കുട്ടിയുടെ ധീരതയെ കോടതി പ്രകീര്‍ത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Molestation, News, Accused, Father, Court, Imprisonment, Kerala, Court did not show any kindness; Orders Life long imprisonment for Molestation case accused