Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥിയുടെ ലാപ് ടോപ്പ് മോഷ്ടിച്ചതിനുശേഷം കള്ളന്റെ കുറ്റസമ്മതം; പഠനത്തിനാവശ്യമായ ഫയലുകള്‍ ഉണ്ടെങ്കില്‍ അയച്ചുതരാം, കടുത്ത ദാരിദ്ര്യമായതിനാലാണ് ഈ പണിക്കിറങ്ങിയത്; മോഷ്ടാവിന്റെ ഇ മെയില്‍ വൈറല്‍

വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ചതിനുശേഷം കുറ്റസമ്മതം നടത്തിയുള്ള News, Email, Robbery, Laptop, Humor, University, Student, World
ബര്‍മിങ്ഹാം: (www.kvartha.com 30.11.2018) വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പ് മോഷ്ടിച്ചതിനുശേഷം കുറ്റസമ്മതം നടത്തിയുള്ള കള്ളന്റെ ഇ മെയില്‍ വൈറലാകുന്നു. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് സംഭവം. ബര്‍മിങ്ഹാം സര്‍വകലാശാല വിദ്യാര്‍ഥിയായ സ്റ്റീവ് വാലന്റൈന്‍ ആണ് ഇക്കാര്യം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ലാപ്‌ടോപ്പാണ് മോഷണം പോയത്. ലാപ്‌ടോപ്പില്‍ പഠനത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന ഫയലുകളും ഉണ്ടായിരുന്നു.

എന്നാല്‍ മോഷണത്തിന് ശേഷം വിദ്യാര്‍ഥിക്ക് വന്ന ഇമെയില്‍ അമ്പരപ്പിക്കുന്നതായിരുന്നു. ലാപ്‌ടോപ്പ് എടുത്തതില്‍ ക്ഷമിക്കണമെന്നും കടുത്ത ദാരിദ്ര്യമായതിനാലും പണത്തിന് അത്യാവശ്യമുള്ളതിനാലുമാണ് താന്‍ ഈ പണിക്ക് തുനിഞ്ഞിറങ്ങിയതെന്നും ഇമെയിലില്‍ പറയുന്നു.

Thief Writes an Apology Email After Feeling Guilty For Stealing a Student's Laptop, News, Email, Robbery, Laptop, Humor, University, Student, World

എന്നാല്‍ ലാപ്‌ടോപ്പിന് സമീപമുണ്ടായിരുന്ന പേഴ്‌സും മൊബൈല്‍ ഫോണും താന്‍ മോഷ്ടിച്ചിട്ടില്ലെന്നും അടിവരയിുന്ന മോഷ്ടാവ് പഠനാവശ്യത്തിനുള്ള ഏതെങ്കിലും ഫയലുകള്‍ ആവശ്യമെങ്കില്‍ അയച്ചുതരാമെന്നും ഇമെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. താങ്കളുടെ ചെലവുകള്‍ നോക്കാനും പഠനാവശ്യങ്ങള്‍ നിറവേറ്റാനും വീട്ടുകാരുണ്ടെന്ന കാര്യവും കള്ളന്‍ ഓര്‍മിപ്പിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thief Writes an Apology Email After Feeling Guilty For Stealing a Student's Laptop, News, Email, Robbery, Laptop, Humor, University, Student, World.